നൗഷാദിനെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശം അപഹാസ്യമെന്ന് പിണറായി വിജയന്‍; ഇത് ശ്രീനാരായണീയര്‍ തള്ളിക്കളയും

കോഴിക്കോട്: മാന്‍ഹോളില്‍ കുടുങ്ങി മരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയത് അപഹാസ്യകരമായ പരാമര്‍ശമാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയതയുടെ പ്രകടമായ രൂപമാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ഇത്തരം വിലകുറഞ്ഞ ജല്‍പനങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നും പിണറായി വിജയന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ തനിനിറം ശ്രീനാരായണീയരും കേരളത്തിലെ ജനങ്ങളും തിരിച്ചറിയണമെന്നും പിണറായി വിജയന്‍ പറഞ്ഞു. മരിച്ച നൗഷാദിന്റെ കുടുംബാംഗങ്ങളെ പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News