കൊച്ചി: ശാശ്വതീകാനന്ദയുടെ മരണത്തില്‍ ആരോപണ വിധേയനായ പള്ളുരുത്തി പ്രിയന്‍ അറസ്റ്റില്‍. അടിപിടിക്കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലാണ് പ്രിയന്‍ അറസ്റ്റിലായത്. പളളുരുത്തി വില്ലേജ് ഓഫീസിനു സമീപമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പ്രിയനെ പൊലീസ് പിടികൂടിയത്.
വാടകക്കൊലയാളിയായ പ്രിയനാണ് ശാശ്വതികാനന്ദയെ കൊന്നതെന്ന് ഡോ.ബിജു രമേശ് പീപ്പിള്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണ് നിര്‍ദ്ദേശപ്രകാരമായിരുന്നു അത്.
പ്രിയനെ കേസില്‍ നിന്ന് രക്ഷപെടുത്താന്‍ സാമ്പത്തിക സഹായം നല്‍കിയത് വെള്ളാപ്പള്ളി നടേശനാണ്.
ഡിവൈഎസ്പി ഷാജി പ്രതിയായ കൊലപാതകകേസിലെ കൂട്ടുപ്രതിയാണ് പ്രിയന്‍. പ്രിയനാണ് കൊലപാതകം നടത്തിയതെന്ന് ഡിവൈഎസ്പി ഷാജി തന്നോട് പറഞ്ഞെന്നുംന്നും ബിജു രമേശ് പീപ്പിള്‍ ടിവിയോട് നേരത്തെ പറഞ്ഞിരുന്നു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ ആരോപണ വിധേയനായ പ്രിയന്‍ നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here