പാറ്റൂര്‍ ഭൂമിഇടപാട്; മുഖ്യമന്ത്രിക്കെതിരെ വിഎസ് ഹര്‍ജി നല്‍കി; തിരുവഞ്ചൂരിനെതിരെയും അന്വേഷണം വേണം

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതെിരെ വിഎസ് അച്യുതാനന്ദന്‍ കോടതിയില്‍ നേരിട്ട് ഹാജരായി പരാതി നല്‍കി. കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് വിഎസ് ഹര്‍ജി നല്‍കിയത്. മുന്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് അടുത്തമാസം 30ന് പരിഗണിക്കും. സര്‍ക്കാരിനോട് പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയില്‍ നേരിട്ട് ഹാജരായി പരാതി നല്‍കിയതെന്ന് വിഎസ് പറഞ്ഞു. കേസില്‍ നേരത്തെ ജേക്കബ് തോമസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കോടതിവഴി ആവശ്യപ്പെടുമെന്നും വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News