തെലുങ്ക് പ്രേമത്തിന്റെ ‘ചിത്രീകരണം’ ആരംഭിച്ചു; അനുപമയും ശ്രുതി ഹാസനും നായികമാര്‍; ചിത്രങ്ങള്‍ കാണാം

അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങിയ പ്രേമത്തിന്റെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ്ജ് എന്ന കഥാപാത്രത്തെ യുവതാരം അക്കിനേനി നാഗചൈതന്യയാണ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്. മജ്‌നു എന്ന പേരില്‍ ചന്ദൂ മോണ്ടെറ്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മേരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനുപമ പരമേശ്വരന്‍, തമിഴ്താരം ശ്രുതി ഹാസന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരാവുന്നത്. മൂന്നാമത്തെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല.

നാഗചൈതന്യയുടെ സഹോദരന്‍ അഖിലാണ് ആദ്യ ക്ലാപ്പ് അടിച്ചത്. ഹൈദരാബാദില്‍ നടന്ന പൂജ ചടങ്ങിലും ഫസ്റ്റ് ക്ലാപ്പിലും അനുപമ പങ്കെടുത്തിരുന്നു. വെങ്കടേഷ്, നാഗാര്‍ജുന, റാണ ദഗ്ഗുബട്ടി ഉള്‍പ്പെടെയുള്ള താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

prmm1

prmm3

prmm4

prmm2

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here