വിന്‍ഡോസ് 10-ല്‍ പുതിയ ലൂമിയ ഫോണ്‍; ലൂമിയ 950, 950 എക്‌സ്എല്‍ മോഡലുകള്‍ ഇന്ത്യയിലെത്തി

പുത്തന്‍ പുതിയ സവിശേഷതകളോടെ മൈക്രോസോഫ്റ്റിന്റെ പുതിയ ലൂമിയ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. ലൂമിയ 950, ലൂമിയ 950 എക്‌സ്എല്‍ ഫോണുകള്‍ മൈക്രോസോഫ്റ്റ് വിപണിയിലെത്തിച്ചു. വിന്‍ഡോസ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് 950യും 950 എക്‌സ്എല്ലും. കൂടുതല്‍ കരുത്തുറ്റ പ്രോസസറിലാണ് ലൂമിയ 950 വിപണിയില്‍ എത്തിയിട്ടുള്ളത്. 950ക്ക്5.2 ഇഞ്ച് ഡിസ്‌പ്ലേയും അല്‍പംകൂടി വലിയ ലൂമിയ 950 എക്‌സ്എല്ലിന് 5.7 ഇഞ്ച് ഡിസ്‌പ്ലേയും ഉണ്ട്. ആപ്പിളിന്റെയും സാംസംഗിന്റെയും ഗൂഗിളിന്റെയും ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളോട് കിടപിടിക്കുന്നതാണ് പുതിയ ലൂമിയ ഫോണുകള്‍. വിപണിയില്‍ ലൂമിയയുടെ പ്രധാന മത്സരവും ഐഫോണ്‍ 6എസ്, ഗാലക്‌സി നോട്ട് 5, നെക്‌സസ് 5എക്‌സ് എന്നീ ഫോണുകള്‍ ആണ്.

പുതിയ കരുത്ത് വര്‍ധിച്ച പ്രോസസറാണ് 950യുടെ പ്രത്യേകത. ഹെക്‌സാകോര്‍ പ്രോസസറാണ് ലൂമിയ 950-യില്‍ കരുത്ത് പകരുന്നത്. 950എക്‌സ്എല്ലിന് ഒക്ടാകോര്‍ പ്രോസസറും കരുത്ത് പകരുന്നു. സ്‌ക്രീനുകളുടെ വലുപ്പം വ്യത്യാസമുണ്ടെങ്കിലും രണ്ട് ഫോണുകളിലും ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിട്ടുള്ളത്. അതായത് ഒരു എച്ച്ഡി പാനലിനേക്കാള്‍ നാലിരട്ടി വരെ പിക്‌സലില്‍ ക്യാപ്ചര്‍ ചെയ്യുമെന്ന് സാരം. 20 മെഗാപിക്‌സല്‍ ആണ് 950, 950 എക്‌സ്എല്‍ ഫോണുകളിലെ പിന്‍കാമറയുടെ റസല്യൂഷന്‍. 4k വീഡിയോ റെക്കോര്‍ഡിംഗും ലിക്വിഡ് കൂളിംഗ് ടെക്‌നോളജിയും ഈ രണ്ട് ഫോണുകളുടെയും പ്രത്യേകത.

3 ജിബി റാം ഉള്ള ഫോണുകളില്‍ 32 ജിബി ആണ് ഇന്റേണല്‍ സ്‌റ്റോറേജ്. എസ്ഡി കാര്‍ഡ് വഴി മെമ്മറി വര്‍ധിപ്പിക്കുകയുമാകാം. 2 ടെറാബൈറ്റ് വരെ മെമ്മറി വര്‍ധിപ്പിക്കാനാവും. ഹെക്‌സാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 808 പ്രോസസറാണ് ലൂമിയ 950-യില്‍ പ്രവര്‍ത്തിക്കുന്നത്. 950 എക്‌സ്എല്ലില്‍ ആകട്ടെ 64 ബിറ്റ് ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസറും കരുത്ത് പകരുന്നു.

വിന്‍ഡോസ് 10 ആണ് ഫോണുകളിലെ ഒഎസ്. വിന്‍ഡോസ് 10-ന്റെ ഏറ്റവും സവിശേഷമായ ഫീച്ചര്‍ എന്നു പറയുന്നത് ഫോണിനെ ഒരു ഫുള്‍ ഫഌഡ്ജ്ഡ് പിസി ആക്കി മാറ്റാന്‍ സാധിക്കും എന്നതാണ്. പുതിയ ലൂമിയ ഫോണുകളില്‍ ഒരുപോലത്തെ ഹാര്‍ഡ്‌വെയര്‍ ആയതിനാല്‍ അതിനൊരു ബുദ്ധിമുട്ടുണ്ടാവില്ല. ഒരു മോണിറ്ററിലേക്ക് ടൈപ് സി പോര്‍ട്ട് ഉപയോഗിച്ച് കണക്ട് ചെയ്താല്‍ മതി.

Lumia-950-performance-jpg

ലൂമിയ 950 ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ 43,699 രൂപയാണ് വില. 950 എക്‌സ്എല്ലിന് 49,399 രൂപയും. ഫോണുകളുടെ പ്രീഓര്‍ഡര്‍ ബുക്കിംഗ് ഓണ്‍ലൈന്‍ സൈറ്റായ ആമസോണില്‍ ആരംഭിച്ചിട്ടുണ്ട്. പ്രീ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 5,999 രൂപ വിലമതിക്കുന്ന മൈക്രോസോഫ്റ്റ് ഡിസ്‌പ്ലേ ഡോക്ക് സൗജന്യമായി ലഭിക്കും. ഡിസംബര്‍ 11 മുതലാണ് ഫോണുകളുടെ വില്‍പന ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here