ഓണ്‍ലൈന്‍ പെണ്‍വാണിഭം; രാഹുല്‍ പശുപാലനെതിരെ ബംഗളൂരുവിലും കേസ്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച കേസില്‍ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വണിഭക്കേസില്‍ രാഹുല്‍ പശുപാലനെതിരെ ബംഗലൂരുവിലും കേസ്. പെണ്‍വാണിഭത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബംഗലൂരുവില്‍ നിന്ന് എത്തിച്ചതിനാണ് കേസ്. ഓണ്‍ലൈന്‍ പെണ്‍വണിഭ സംഘത്തിന് കര്‍ണാടകത്തിലും വേരുകളുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് രാഹുല്‍ പശുപാലനെ ചോദ്യം ചെയ്യാന്‍ കര്‍ണാടകയില്‍ നിന്നുള്ള പൊലീസ് സംഘം കേരളത്തിലെത്തി. പെണ്‍വാണിഭ സംഘത്തോടൊപ്പം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയും അറസ്റ്റിലായിരുന്നു. ബംഗലൂരു സ്വദേശിനിയായിരുന്നു പെണ്‍കുട്ടി. ഇതിന്റെ പശ്ചാത്തലത്തിലാണ് ബംഗളൂരു പൊലീസ് തിരുവനന്തപുരത്തെത്തിയിട്ടുള്ളത്.

രാഹുല്‍ പശുപാലനെ ചോദ്യം ചെയ്തതില്‍ നിന്നും സംഘത്തിന് കര്‍ണാടകയിലും വേരുകളുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കേരളത്തില്‍ നിന്നും ബംഗലൂരുവില്‍ പഠിക്കാനെത്തുന്ന പെണ്‍കുട്ടികളാണ് സംഘത്തിന്റെ ലക്ഷ്യം. പഠിക്കാനെത്തുന്ന പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി സംഘത്തില്‍ ചേര്‍ക്കാന്‍ ചില സംഘങ്ങള്‍ ബംഗലൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിവരം വ്യക്തമായ സാഹചര്യത്തില്‍ കൂടിയാണ് ചോദ്യം ചെയ്യലിന് ബംഗളൂരു പൊലീസ് കേരളത്തിലെത്തിയത്. അടുത്ത ദിവസങ്ങളില്‍ മുംബൈ പൊലീസും ചോദ്യം ചെയ്യലിന് കരളത്തില്‍ എത്താന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News