ദേശീയഗാനത്തിന് എഴുന്നേറ്റില്ല; കുടുംബത്തെ തീയേറ്ററില്‍ നിന്ന് ഇറക്കിവിട്ടു; വീഡിയോ ചര്‍ച്ചയാകുന്നു

മുംബൈ: തീയേറ്ററില്‍ ദേശീയഗാനത്തിന്റെ സമയത്ത് എഴുന്നേറ്റ് നില്‍ക്കാന്‍ തയ്യാറാകാതിരുന്ന നാലംഗ
കുടുംബത്തെ ഇറക്കിവിട്ടു. തീയേറ്ററിലുള്ളവരും ജീവനക്കാരും ചേര്‍ന്നാണ് കുടുംബത്തെ നിര്‍ബന്ധപൂര്‍വം ഇറക്കിവിട്ടത്. മൂന്നു മിനിറ്റോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്.

എഴുന്നേല്‍ക്കാത്തതിന് കുടുംബം വിശദീകരണം നല്‍കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ തര്‍ക്കത്തിനൊടുവില്‍ മറ്റുള്ളവര്‍ കുടുംബത്തെ തീയറ്ററില്‍ നിന്നും നിര്‍ബന്ധിച്ച് ഇറക്കി വിടുകയായിരുന്നു.

അതേസമയം, സംഭവം എവിടെയാണ് നടന്നതെന്ന് വാര്‍ത്തകളില്‍ വ്യക്തമാക്കിയിട്ടില്ല. പിവിആര്‍ സിനിമാസിന്റെ മുംബൈയിലെ തീയേറ്ററിലാണെന്ന് ചിലര്‍ പറയുമ്പോള്‍ ബംഗളൂരുവിലാണെന്ന വാദവും ചിലര്‍ ഉന്നയിക്കുന്നു. സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here