ഫഹദ് മൊട്ടയടിച്ചു; പുതിയ ലുക്ക് അന്‍വര്‍ റഷീദ് ചിത്രത്തിന് വേണ്ടിയെന്ന് സൂചന

യുവതാരം ഫഹദ് ഫാസിലിന്റെ പുതിയ ലുക്ക് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. തല മൊട്ടയടിച്ച്, കട്ടി താടിവച്ച് ആരാധകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ഫഹദ് ഇപ്പോള്‍. അന്‍വര്‍ റഷീദിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് ഫഹദിന്റെ പുതിയ ലുക്കെന്നാണ് സിനിമ ലോകത്തെ സംസാരം.

അക്കരക്കാഴ്ചകളിലൂടെ ശ്രദ്ധേയനായ എബി സംവിധാനം ചെയ്ത മണ്‍സൂണ്‍ മാംഗോസ്, ആഷിക് അബു നിര്‍മ്മിച്ച് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം, സമീര്‍ താഹിറിന്റെ സഹസംവിധായകനായിരുന്ന സിജു എസ് ബാവയുടെ നാളെ എന്നിവയാണ് റിലീസിനൊരുങ്ങുന്ന ഫഹദ് ചിത്രങ്ങള്‍. മഹേഷിന്റെ പ്രതികാരം ക്രിസ്മസിനും മണ്‍സൂണ്‍ മാംഗോസ് ജനുവരിയിലുമായാണ് റിലീസ് ചെയ്യുക

ലൈല ഓ ലൈലയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തില്‍ നിന്നും മറ്റു രണ്ടു ചിത്രങ്ങളില്‍ നിന്നും ഫഹദ് നേരത്തെ പിന്‍മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News