വെള്ളാപ്പള്ളിയുടെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് തുഷാര്‍; വര്‍ഗീയതയാണ് വിഷയമെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് കാന്തപുരം, ജിജി തോംസണ്‍, പ്രകാശ് കാരാട്ട് എന്നിവരെ

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് തുഷാര്‍ വെള്ളാപ്പള്ളി. കോഴിക്കോട്ട് മാന്‍ഹോളില്‍ വീണവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മരണപ്പെട്ട നൗഷാദിനെ കുറിച്ചായിരുന്ന വെള്ളാപ്പള്ളിയുടെ വിവാദപ്രസ്താവന. വര്‍ഗീയമായി സംസാരിച്ചതാണ് വിഷയമെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ട ചിലരുണ്ട്. കാന്തപുരം മുസ്ലിയാര്‍, ജിജി തോംസണ്‍, പ്രകാശ് കാരാട്ട് എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടതെന്ന് തുഷാര്‍ പറഞ്ഞു.

നൗഷാദ് മുസ്ലീമായത് കൊണ്ടാണ് സര്‍ക്കാര്‍ സഹായധനം അനുവദിച്ചതെന്നും അപകടത്തില്‍ മരിച്ച സംസ്ഥാന ഹാന്‍ഡ് ബോള്‍ താരങ്ങള്‍ ഹിന്ദുക്കളായതിനാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സമത്വമുന്നേറ്റയാത്രക്ക് ആലുവയില്‍ നല്‍കിയ സ്വീകരണത്തില്‍ വച്ചാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്. മുസ്ലീമായി മരിക്കാന്‍ കൊതി തോന്നുന്നുവെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News