#NoushadForBraveryAward കാമ്പയിനെ പരാമര്‍ശിച്ച് ആഭ്യന്തരമന്ത്രി; നൗഷാദിന് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നൗഷാദിന് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കണമെന്ന കൈരളി ന്യൂസ് ഓണ്‍ലൈന്റെ #NoushadForBraveryAward കാമ്പയിനെ പരാമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നൗഷാദിന് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കുന്നകാര്യം പരിഗണിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നൗഷാദിന്റേതിന് സമാന സ്വഭാവമുള്ള മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു മടിയും കൂടാതെയാണ് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നത്. ഇതില്‍ വര്‍ഗീയത കാണേണ്ടതില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ സഹായം നല്‍കുന്നതിന് ജാതി മത രാഷ്ട്രീയ പരിഗണന നല്‍കാറില്ല എന്നും ചെന്നിത്തല വ്യക്തമാക്കി.

മാന്‍ഹോളില്‍ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ രക്ഷിക്കുന്നതിനിടെയാണ് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവറായ നൗഷാദ് അപകടത്തില്‍പ്പെട്ട് മരിച്ചത്. നൗഷാദിന് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നു. കാമ്പയിന്‍ കൈരളി ന്യൂസ് ഓണ്‍ലൈനും പീപ്പിള്‍ ടിവിയും ഏറ്റെടുത്തു.

#NoushadForBraveryAward എന്ന ഹാഷ് ടാഗില്‍ വലിയ പ്രചരണമാണ് നടക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ അംഗങ്ങളായവര്‍ വലിയ പിന്തുണയാണ് #NoushadForBraveryAward ഹാഷ്ടാഗ് കാമ്പയിനും നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് നൗഷാദിന് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News