തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിന് എടുത്ത കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വെള്ളാപ്പള്ളി നടേശന്‍. കേസ് എടുത്തത് രാഷ്ട്രീയ തീരുമാനപ്രകാരമാണ്. സമത്വ മുന്നേറ്റ യാത്ര തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു. മതസ്പര്‍ദ്ദ വളര്‍ത്തുന്ന പ്രസ്താവന നടത്തിയിട്ടില്ല. സാമൂഹിക നീതി നടപ്പിലാവുന്നില്ല എന്ന് മാത്രമാണ് പറഞ്ഞത്.
വെള്ളാപ്പള്ളിക്കെതിരായി കേസ് എടുത്ത സര്‍ക്കാര്‍ നിലപാട് പക്ഷപാതപരമാണെന്ന് ബിജെപി പ്രതികരിച്ചു. പ്രസംഗത്തിന്റെ പേരിലാണെങ്കില്‍ കുറേ കേസ് എടുക്കേണ്ടിവരുമെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളിധരന്‍ പറഞ്ഞു. നാളെ നൗഷാദിന്റെ വീട് സന്ദര്‍ശിക്കുമെന്നും വി മുരളിധരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here