ഇസ്ലാമാബാദ്: സ്‌കൂളില്‍ കൂട്ടക്കുരുതി നടത്തിയ താലിബാന്‍ ഭീകരര്‍ക്ക് പാകിസ്താന്‍ മരണ വാറണ്ട് നല്‍കി. ഇവരുടെ വധശിക്ഷ ഉടന്‍ പാകിസ്താന്‍ നടപ്പാക്കും. പെഷവാറില്‍ കഴിഞ്ഞ ഡിസംബറില്‍ കുട്ടികള്‍ അടക്കം 150 പേരെ കൂട്ടക്കൊല നടത്തിയ കേസിലാണ് വധശിക്ഷ നടപ്പാക്കുന്നത്. കൂട്ടക്കുരുതി കേസില്‍ പിടിയിലായ 4 താലിബാന്‍ ഭീകരര്‍ക്കാണ് മരണ വാറണ്ട് നല്‍കിയത്.
വാറണ്ടില്‍ പാകിസ്താന്‍ സൈന്യത്തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ് തിങ്കളാഴ്ചയാണ് മരണ വാറണ്ടില്‍ ഒപ്പുവെച്ചത്. 4 തീവ്രവാദികള്‍ക്ക് പ്രത്യേക സൈനിക കോടതിയാണ് വധശിക്ഷ വിധിച്ചത്. മൗലവി അബ്ദുസ് സലാം, ഹസ്‌റത്ത് അലി, മുജീബുര്‍ റഹ്മാന്‍, യഹിയ എന്നറിയപ്പെടുന്ന സബീല്‍ എന്നിവരെയാണ് തൂക്കിലേറ്റുക.
പ്രത്യേക സൈനിക കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നും വധശിക്ഷ ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് പാകിസ്താന്‍ പ്രസിഡന്റിന് നാലുപേരും ദയാഹര്‍ജി നല്‍കി. എന്നാല്‍ ഇവരുടെ ദയാഹര്‍ജി പത്ത് ദിവസം മുന്‍പ് പാക് പ്രസിഡന്റ് തള്ളി. പ്രത്യേക സൈനിക കോടതി ആയതിനാല്‍ പാക് സൈനിക മേധാവിക്കാണ് മരണ വാറണ്ട് നല്‍കാനുള്ള അധികാരം. ഇതനുസരിച്ചാണ് വധശിക്ഷ ഉടന്‍ നടപ്പാക്കും എന്ന് 4 തീവ്രവാദികളെയും അറിയിച്ചത്.
ഇവരുടെ ശിക്ഷ നടപ്പാക്കാനായി വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം പാകിസ്താന്‍ നീക്കി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് താലിബാന്‍ തീവ്രവാദികള്‍ സ്‌കൂളില്‍ ആക്രമണം നടത്തി കൂട്ടക്കുരുതി നടത്തിയത്. അന്ന് 150 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സ്‌കൂള്‍ കു്ട്ടികള്‍ ആയിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post