കാഴ്ചാശേഷിന്യൂനതയുള്ളവര്‍ അവകാശസംരക്ഷണത്തിനായി പോരാട്ടത്തിന്; പ്രതീകാത്മക മരണം വരിച്ചു പ്രതിഷേധം

തൃശൂര്‍: അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെതിരേ പ്രതീകാത്മക മരണം വരിച്ചു പ്രതിഷേധിക്കാന്‍ കാഴ്ചാന്യൂനതയുള്ളവര്‍. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിന് തൃശൂരിലാണ് പ്രതിഷേധം. കേരള ബ്ലൈന്‍ഡ് അസോസിയേഷന്‍ ഫേസ്ബുക്കിലാണ് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. തൃശൂര്‍ പടിഞ്ഞാറെ കോട്ടയില്‍ രാവിലെ 10 മണിക്കാണ് സമരം നടക്കുക.

മൂന്നരലക്ഷത്തോളം പേരാണ് കേരളത്തില്‍ കാഴ്ചാന്യൂനതയുള്ളവരായുള്ളത്. ഇവര്‍ക്ക് വേണ്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നാണ് ആരോപണം. ഭരണകൂടവും രാഷ്ട്രീയനേതൃത്വവും ഇവരെ അവഗണിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

‘കാഴ്ച്ചയില്ലാത്തവര്‍ക്കും ജീവിക്കണം
സഹതാപമല്ല വേണ്ടത് ജീവിക്കാനുള്ള അവസരങ്ങളാണ്,
ജീവിക്കാന്‍ ഉള്ള സാഹചര്യങ്ങള്‍ ഒരുക്കി തരാന്‍ കഴിയില്ലങ്കില്‍ ദയാവധം നല്‍കൂ’ എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News