അസഹിഷ്ണുത വിഷയത്തില്‍ കേന്ദ്രത്തിന്റെ മറുപടി ഇന്ന്; വിവാദം രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍; രാജ്‌നാഥ് സിംഗ് മറുപടി നല്‍കും

ദില്ലി: അസഹിഷ്ണുത വിഷയത്തില്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ മറുപടി പറയും. ഇന്നലെ സി.പി.ഐ(എം) അംഗം മുഹമ്മദ് സലീം ലോക്‌സഭയില്‍ തുടക്കമിട്ട ചര്‍ച്ച ഭരണപ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയിരുന്നു. രാജ്യസഭയില്‍ അസഹിഷ്ണുത വിഷയത്തില്‍ പ്രതിപക്ഷം ഇന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ചട്ടം 193 പ്രകാരം വോട്ടെടുപ്പ് വേണ്ടാത്ത ചര്‍ച്ചയാണ് അസഹിഷ്ണുത വിഷയത്തില്‍ ലോക്‌സഭയില്‍ പുരോഗമിക്കുന്നത്. പശ്ചിമബംഗാളില്‍ നിന്നുള്ള സിപി.ഐ(എം) അംഗം എം.പി മുഹ്മദ് സലീം ഇന്നലെ ചര്‍ച്ചയാരംഭിച്ച നടത്തിയ പ്രസ്ഥാവനകള്‍ ഭരണപക്ഷ ബഞ്ചുകളെ പ്രകോപ്പിച്ചിരുന്നു. ഇന്ത്യക്ക് 800 വര്‍ഷത്തിന് ശേഷം ലഭിച്ച ഹിന്ദു ഭരണാധികാരിയാണ് മോഡിയെന്ന് ഒരു വാരികയില്‍ നല്‍കിയ പ്രസ്ഥാവനയില്‍ രാജ്‌നാഥ് വ്യക്തമാക്കിയിരുന്നതായി അലി ഇന്നലെ ലോക്‌സഭയെ അറിയിച്ചിരുന്നു. ഇത് സഭാരേഖകളില്‍ നിന്നും നീക്കം ചെയ്തതിന് ശേഷം മാത്രമേ ഭരണപക്ഷം അസഹിഷ്ണത ചര്‍ച്ച തുടരാന്‍ അനുവദിച്ചുള്ളു. അസഹിഷ്ണുത വിവാദ ചര്‍ച്ചയില്‍ പോലും സഹിഷ്ണുത കാണിക്കാന്‍ ഭരണപക്ഷം തയ്യാറല്ല. കേരള ഹൗസിലെ ബീഫ് വിവാദമടക്കം ഉയര്‍ന്ന ചര്‍ച്ചയ്ക്ക് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയും. സഭാ സമ്മേളനത്തിനിടെ പാരീസിലേക്ക് പോയതിനാല്‍ മോദിയ്ക്ക് പകരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങായിരിക്കും മറുപടി പറയുക. അസഹിഷ്ണുത വിവാദം രാഷ്ട്രിയ പ്രേരിതമാണെന്ന് നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം പാര്‍ലമെന്റിലും ആവര്‍ത്തിക്കും.

അതേസമയം, രാജ്യസഭയില്‍ ഇന്ന് ഈ വിഷയം പ്രതിപക്ഷം ഉയര്‍ത്തും. അസഹിഷ്ണുത ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീല് നല്‍കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നോട്ടീസ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News