വെള്ളാപ്പള്ളി സംസ്‌കാര ശൂന്യന്‍; പ്രസ്താവനയെ അവജ്ഞയോടെ തള്ളിക്കളയണമെന്ന് ജോയ് മാത്യു; ഗുരുവിന്റെ പേരില്‍ വര്‍ഗീയത പടര്‍ത്തുന്ന വെള്ളാപ്പള്ളിക്ക് കേരളം മാപ്പ് കൊടുക്കില്ലെന്ന് മധുപാല്‍

മുംബൈ: ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ സംവിധായകരായ ജോയ് മാത്യുയും മധുപാലും.

വെള്ളാപ്പള്ളിയെ പോലെ സംസ്‌കര ശൂന്യനായ ഒരു വ്യക്തിയുടെ പ്രസ്താവനയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് ജോയ് മാത്യു പറഞ്ഞു. രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ദാരുണമായി മരണമടഞ്ഞ നൗഷാദിന് ധീരതക്കുള്ള പുരസ്‌കാരം നല്‍കണമെന്ന കൈരളി പീപ്പിള്‍ ടിവിയുടെയും കൈരളി ന്യൂസ് ഓണ്‍ലൈനിന്റെയും ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി ചോദിക്കരുതെന്ന് പറഞ്ഞ ശ്രീ നാരായണഗുരുവിന്റെ പേരില്‍ വര്‍ഗീയത പടര്‍ത്തുന്ന വെള്ളാപ്പള്ളിക്ക് കേരളം മാപ്പ് കൊടുക്കില്ലെന്ന് നടനും സംവിധായകനുമായ മധുപാല്‍ പറഞ്ഞു. മുംബൈയില്‍ നടക്കുന്ന കേരളാ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

നൗഷാദ് മുസ്ലീമായത് കൊണ്ടാണ് സര്‍ക്കാര്‍ സഹായധനം അനുവദിച്ചതെന്നും അപകടത്തില്‍ മരിച്ച സംസ്ഥാന ഹാന്‍ഡ് ബോള്‍ താരങ്ങള്‍ ഹിന്ദുക്കളായതിനാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സമത്വമുന്നേറ്റയാത്രക്ക് ആലുവയില്‍ നല്‍കിയ സ്വീകരണത്തില്‍ വച്ചാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്. മുസ്ലീമായി മരിക്കാന്‍ കൊതി തോന്നുന്നുവെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു. പ്രസ്താവനക്കെതിരെ സംവിധായകന്‍ ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News