വര്‍ഗീയ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി; നൗഷാദിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു; പ്രസ്താവന വളച്ചൊടിച്ചെന്നും വിശദീകരണം

തിരുവനന്തപുരം: നൗഷാദിനെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മലക്കം മറിഞ്ഞ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

രണ്ട് ജീവനുകള്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജീവന്‍ വെടിഞ്ഞ നൗഷാദ് എന്ന യുവാവ് ഇന്നത്തെ യുവ തലമുറക്ക് മാത്രുകയാണ്. മനുഷ്യന്‍ പ്രാണവായുവിനായി പിടയുന്ന നേരത്ത് മറ്റോന്നും ആലോചിക്കാതെ സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് ഇഹലോകവാസം വെടിഞ്ഞ ആ യുവാവിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു.’ വെള്ളാപ്പള്ളി പറയുന്നു.

നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് അദേഹത്തിന്റെ കുടുംബത്തിന് ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ നല്കിയതില്‍ എനിക്കും എന്റെ പ്രസ്ഥാനത്തിനും സന്തോഷം മാത്രമേയുള്ളു. ഈ സഹായവിതരണത്തിന് തയ്യാറായ ഗവണ്മെന്റ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഷോക്കേറ്റ് മരിച്ച ആദിവാസി കുടുംബങ്ങളോടും, അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ധീരജവാന്റെ കുടുംബത്തിനോടും ഈ നിലപാട് സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നതിനെ അപലപിക്കുക മാത്രമാണു ഞാന്‍ ഉദ്ദേശിച്ചത്. അതിനെ തങ്ങളുടെ ഗൂഡലക്ഷ്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിച്ച ചാനല്‍ സുഹുത്തുക്കള്‍ ഒന്നു മാത്രം അറിയുക. ഞാന്‍ എന്ന വ്യക്തിയെ കരിവാരി തേക്കാനുള്ള ശ്രമത്തിനപ്പുറം നിങ്ങളുടെ ചര്‍ച്ചയില്‍ നീറിപ്പുകയുന്നത് ആ ധീരയുവാവിന്റെ കുടുംബവും കൂടിയാണ്. എന്റെ വാക്കുകളെ മനപൂര്‍വ്വം മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വളച്ചൊടിച്ച മാധ്യമങ്ങളും ചില രാഷ്ട്രിയക്കാരും തങ്ങളുടെ നീചമായപ്രവര്‍ത്തിയിലൂടെ ആ കുടുംബത്തിനെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്. ‘ വെള്ളാപ്പള്ളി പറയുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് രണ്ട് സഹോദര ജീവനുകൾ രക്ഷിക്കാനുള്ള ശ്രമത്തിൽ ജീവൻ വെടിഞ്ഞ നൗഷാദ് എന്ന യുവാവ് ഇന്നത്തെ യുവ തലമുറക…

Posted by Vellappally Natesan on Monday, November 30, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News