വിമതന് വഴങ്ങി കോണ്‍ഗ്രസ്; രാഗേഷിന്റെ ആവശ്യങ്ങള്‍ നേതൃത്വം അംഗീകരിച്ചു; എട്ടു പേരെയും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ ഡിസിസി തീരുമാനം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ വിമതന്‍ പികെ രാഗേഷുമായി കോണ്‍ഗ്രസ് ധാരണയിലെത്തി. രാഗേഷ് മുന്നോട്ട് വച്ച ആവശ്യങ്ങളില്‍ പലതും കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചതോടെയാണ് ധാരണ. പള്ളിക്കുന്നില്‍ പുനസംഘടന ഉള്‍പ്പെടെയുള്ള നിബന്ധനകളാണ് ഡിസിസി അംഗീകരിച്ചത്. രാഗേഷടക്കമുളള എട്ടുപേരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാനും നേതൃത്വം തീരുമാനിച്ചു.

ഇന്ന് നടക്കുന്ന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ പികെ രാഗേഷ് യുഡിഎഫിനെ പിന്തുണക്കുമെന്നാണ് വിവരങ്ങള്‍. ഇന്നലെ അര്‍ധരാത്രിയോടെ ഡിസിസി ഓഫീസിലെത്തിയ രാഗേഷുമായി കെ.സുധാകരനും സുരേന്ദ്രനും അടക്കമുളള നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. കണ്ണൂര്‍ ടൗണ്‍ എസ്‌ഐയെയും സഹകരണ ജോയിന്റ് രജിസ്ട്രാറെയും സ്ഥലം മാറ്റാമെന്നും നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് സൂചന.

55 ഡിവിഷനുകളില്‍ 27 സീറ്റുകള്‍ വീതം നേടി എല്‍ഡിഎഫും യുഡിഎഫും തുല്യ ശക്തികളായതോടെ രാഗേഷിന്റെ വോട്ടാണ് കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ ഇടതുപക്ഷത്തെ സഹായിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News