കാലാവസ്ഥാ ഉച്ചകോടിക്ക് പാരീസില്‍ തുടക്കം; ആഗോളതാപനം വികസിത രാജ്യങ്ങളുടെ സൃഷ്ടിയാണെന്ന് മോഡി; ഉച്ചകോടി റിപ്പോര്‍ട്ടിംഗിനായി പീപ്പിള്‍ ടിവി പ്രതിനിധി പാരീസില്‍

പാരീസ്: പാരീസില്‍ യുഎന്‍ കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്ക് തുടക്കമായി. ആഗോള താപനം വികസിത രാജ്യങ്ങളുടെ സൃഷ്ടിയാണെന്നും ഇതിന് ഇന്ത്യ ഉത്തരവാദിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ പീപ്പിള്‍ ടിവി പ്രതിനിധിയും പാരീസിലെത്തിയിട്ടുണ്ട്. സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രനാണ് പീപ്പിള്‍ ടിവിക്കായി പാരീസ് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യുക.

പാരീസിലെ ബുര്‍ഗെറ്റ് പാലസില്‍ നടക്കുന്ന ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, അമേരിക്കന്‍ പ്രസിഡന്റെ് ബറാക്ക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കല്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗ് തുടങ്ങിയ ജി 7, ജി 20 രാജ്യങ്ങളുടെ തലവന്മാര്‍, യുഎന്‍ എഫ്‌സിസിസി അംഗങ്ങളുള്‍പ്പെടെ 150 രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും.

അതിനിടെ അമേരിക്കന്‍ പ്രസിഡന്റെ് ബറാക്ക് ഒബാമയുമായും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായും മോഡി കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ കൂട്ടാതെയായിരുന്നു ചര്‍ച്ച. ഹസ്തദാനത്തിന് ശേഷം ഇരുനേതാക്കളും അല്‍പസമയം ചര്‍ച്ച നടത്തുകയായിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഉച്ചകോടി നടക്കുന്നത്. ഡിസംബര്‍ 11ന് അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News