ദില്‍വാലേയിലെ ‘ഗേരുവാ’ ചിത്രീകരിച്ചത് ഇങ്ങനെ; മേക്കിംഗ് വീഡിയോ കാണം

ദില്‍വാലേയിലെ ഹിറ്റ്ഗാനം ഗേരുവാ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ഷാരൂഖ് ഖാനും കജോളും തകര്‍ത്തഭിനയിച്ച ദില്‍വാലേയിലെ ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഐസ്‌ലാന്റിലാണ്. കിംഗ് ഖാന്റെയും കജോളിന്റെയും അവതരണത്തിനൊപ്പമാണ് മേക്കിംഗ് വീഡിയോ പുറത്തിറക്കിയിട്ടുള്ളത്.

രോഹിത് ഷെട്ടിയുടെ സംവിധാനത്തിലാണ് ദില്‍വാലേ ഒരുങ്ങുന്നത്. ചെന്നൈ എക്‌സ്പ്രസ് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഷാരൂഖും രോഹിത് ഷെട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലേ. വരുണ്‍ ദവാന്‍, കൃതി സനോണ്‍, വിനോദ് ഖന്ന, കബീര്‍ ബേദി, ജോണി ലിവര്‍, സഞ്ജയ് മിശ്ര തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഷാരൂഖിന്റെ ഉടമസ്ഥതതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. 18ന് ചിത്രം റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News