ഇറാന്‍ ബോട്ട് കേസ്; ഉപേക്ഷിച്ച മത്സ്യബന്ധന വല കണ്ടെത്താന്‍ എന്‍ഐഎ കടലിലേക്ക്; പരിശോധന ആര്‍വി സമുദ്രരത്‌നക്കര്‍ ഗവേഷക കപ്പലിന്റെ സഹായത്തോടെ

കൊച്ചി: പുറംകടലില്‍ സംശയകരമായ രീതിയില്‍ കണ്ടെത്തിയ ഇറാന്‍ ബോട്ട് ഉപേക്ഷിച്ച മത്സ്യബന്ധന വല കണ്ടെത്താന്‍ എന്‍ഐഎ സംഘം കടലിലേക്ക് പുറപ്പെട്ടു. ആര്‍വി സമുദ്രരത്‌നക്കര്‍ എന്ന ഗവേഷക കപ്പലിന്റെ സഹായത്തോടെയാണ് പരിശോധന. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.

മാസങ്ങള്‍ക്ക് മുന്‍പാണ് പാക്, ഇറാന്‍ സ്വദേശികളടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് കസ്റ്റഡിയിലെടുത്തത്. പിടിക്കപ്പെട്ട സമയത്ത് സംഘം കൈവശമുണ്ടായിരുന്ന വലയും മറ്റ് ഉപകരണങ്ങളും കടലില്‍ ഉപേക്ഷിച്ചിരുന്നു. വലയ്ക്കുള്ളില്‍ സ്‌ഫോടക വസ്തു ശേഖരമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News