ബാബുവിനെതിരെ തെളിവില്ലെന്ന് ചെന്നിത്തല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു; കേസ് അട്ടിമറിച്ചെന്ന് പ്രതിപക്ഷത്തിന്റെ സബ്മിഷന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ തെളിവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍. തുടര്‍ന്ന് സഭ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ബാബുവിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.

ബാബുവിനെതിരെയുള്ള പരാതിയില്‍ സമഗ്രഅന്വേഷണം നടത്തിയിരുന്നു. ബിജു രമേശ് കൈമാറിയ സിഡിയില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും സാക്ഷിമൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും ചെന്നിത്തല സഭയെ അറിയിച്ചു. എന്നാല്‍ ചെന്നിത്തലയ്ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിഷേധിച്ചു. രാജി ആവശ്യവുമായി പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേള തുടങ്ങുന്ന സമയത്താണ് പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്. ഈ സമയം ഭരണപക്ഷത്ത് നിന്ന് അനാവശ്യ പരാമര്‍ശമുണ്ടായതായും പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍, ഇത്തരം പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ ഉണ്ടാകില്ലെന്നും രേഖയിലില്ലാത്ത കാര്യങ്ങളെക്കുറിച്ച് തനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് സ്പീക്കറുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് പതിനഞ്ച് മിനിറ്റിന് ശേഷം പ്രതിപക്ഷാംഗങ്ങള്‍ ഇടിപ്പിടങ്ങളിലേയ്ക്ക് മടങ്ങി. 8.45നാണ് ചോദ്യോത്തരവേള വീണ്ടും ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News