കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; സംഭവം ഇടുക്കി ഉളുപ്പുണി എസ്എച്ച് കോണ്‍വെന്റില്‍

ഇടുക്കി: വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. എസ്എച്ച് കോണ്‍വെന്റിലെ സിസ്റ്റര്‍ സ്‌റ്റെല്ലാ മരിയ(35)യുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്.

കോണ്‍വെന്റ് വളപ്പില്‍ തന്നെയുള്ള കിണറ്റിലാണ് മരിയയുടെ മൃതദേഹം കണ്ടത്. കിണറിന് സമീപത്ത് സ്റ്റെല്ലയുടേതെന്നു കരുതുന്ന ഒരു ജോഡി ചെരുപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. കിണറിന്റെ ഒരു ഭാഗത്തെ വലയുടെ ഭാഗം മാറ്റിയ നിലയിലാണെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്. ആത്മഹത്യയല്ല എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വാഗമണ്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പാലാ രൂപതയുടെ കീഴിലുള്ളതാണ് എസ്എച്ച് കോണ്‍വെന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel