വെള്ളാപ്പള്ളിയെ അനുകൂലിച്ച് വി.മുരളീധരന്‍; സര്‍ക്കാര്‍ നടപടി വിവേചനപരം; മതം നോക്കി മുഖ്യമന്ത്രി സഹായം പ്രഖ്യാപിക്കുന്നു; നട്ടെല്ലുണ്ടെങ്കില്‍ ഇടുക്കി ബിഷപ്പിനെതിരെ കേസടുക്കണമെന്നും വെല്ലുവിളി

കോഴിക്കോട്: വര്‍ഗീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ വെള്ളാപ്പള്ളി നടേശനെ അനുകൂലിച്ച് വി.മുരളീധരന്‍. വെള്ളാപ്പള്ളിയുടെ പ്രസ്താവന നൗഷാദിനെതിരെയല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുള്ളതാണെന്നും മുരളീധരന്‍ പറഞ്ഞു. വെള്ളാപ്പള്ളി എതിര്‍ത്തത് മതം നോക്കി സഹായം നല്‍കുന്ന സര്‍ക്കാര്‍ നിലപാടിനെയാണ്. വെള്ളാപ്പള്ളി നൗഷാദിനെ വിലകുറച്ച് കാണിച്ചിട്ടില്ലെന്നും പറഞ്ഞതിനെ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതം നോക്കിയാണ് മുഖ്യമന്ത്രി സഹായം പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചവരുടെ കുടുംബത്തിനെല്ലാം ഇതുപോലെ സഹായം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അക്കാര്യമാണ് വെള്ളാപ്പള്ളി തുറന്നുപറഞ്ഞത്. ഇതിനെതിരെ കേസെടുത്തതു ശരിയായ നടപടിയല്ല. ഒരു സമുദായത്തെ മുഴുവന്‍ അടച്ചാക്ഷേപിച്ച് ഇടുക്കി ബിഷപ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കില്‍ ഇടുക്കി ബിഷപ്പിനെതിരെ കേസടുക്കണമെന്നും മുരളീധരന്‍ വെല്ലുവിളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News