തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലൂടെ സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കിയ തെറ്റായ സന്ദേശം തിരുത്താന്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ തയ്യാറാകണമെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍.
‘സ്ത്രീപദവി സംബന്ധിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റായി എന്ന് തിരിച്ചറിഞ്ഞാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ വിശദീകരണ പ്രസ്താവനയുമായി രംഗത്ത് വന്നത് എന്ന് വേണം കരുതാന്‍. ആധുനിക കാലത്തിന്റെ കാഴ്ച്ചകളോടും യാഥാര്‍ഥ്യങ്ങളോടും പുറംതിരിഞ്ഞു നല്ക്കുകയാണ് കാന്തപുരം എന്നാണ് അദ്ദേഹത്തിന്റെ പ്രസംഗ പരാമര്‍ശങ്ങളിലൂടെ വ്യക്തമായത്. അതിനെതിരെയാണ് വിവിധ മേഖലകളില്‍ പ്രതികരണം ഉണ്ടായതും. ‘ – പിണറായി പറയുന്നു.
‘വലിയ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ പറ്റിയ വനിതാ ഡോക്ടര്‍മാരുണ്ടോ ‘ എന്നൊക്കെ ചോദിക്കുന്ന അദ്ദേഹം നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നില്ലേ? ആ കുട്ടികളെ പഠിപ്പിക്കുന്നത് രണ്ടാം തരക്കാരാക്കാനാണോ? വിവാദം സൃഷ്ടിച്ച പരാമര്‍ശങ്ങളിലൂടെ സമൂഹത്തിലേക്ക് പകര്‍ന്നു നല്കിയ സ്ത്രീപദവി സംബന്ധിച്ച തെറ്റായ സന്ദേശം തിരുത്തിക്കാനാണ് തയാറാകേണ്ടത്.’ -പിണറായി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
സ്ത്രീപദവി സംബന്ധിച്ച് താൻ നടത്തിയ പരാമർശങ്ങൾ തെറ്റായി എന്ന് തിരിച്ചറിഞ്ഞാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ വി…
Posted by Pinarayi Vijayan on Monday, November 30, 2015

Get real time update about this post categories directly on your device, subscribe now.