റിസര്‍വ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു; മുഖ്യ നിരക്കുകളില്‍ മാറ്റമില്ല; വായ്പാ പലിശ മാറില്ല

മുംബൈ: റിസര്‍വ്ബാങ്ക് ധനനയം പ്രഖ്യാപിച്ചു. മുഖ്യമ പലിശ നിരക്കുകളില്‍ മാറ്റമില്ലാതെയാണ് ദ്വൈമാസ ധനനയം പ്രഖ്യാപിച്ചത്. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റാത്തതിനാല്‍ വായ്പാ പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല.

റിപ്പോ നിരക്ക് 6.75 ശതമാനവും കരുതല്‍ ധനാനുപാതം നാലു ശതമാനവും ആയി തുടരും. 5.75 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ സൂചനകളാണുള്ളതെന്നു ധനനയാവലോകനയോഗം വിലയിരുത്തി. മൊത്ത ആഭ്യന്ത ഉല്‍പാദന അനുമാനം 7.4 ശതമാനത്തില്‍നിന്നു മാറ്റമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News