രാജ്യസ്‌നേഹം മറ്റുള്ളവര്‍ക്ക് മുന്നില്‍ തെളിയിക്കേണ്ട ആവശ്യമില്ല; ആമിറിനെ പിന്തുണച്ച് കിംഗ് ഖാന്‍

മുംബൈ: അസഹിഷ്ണുതാ വിവാദത്തില്‍ ആമിര്‍ഖാനെ പിന്തുണച്ച് ഷാരൂഖ് ഖാന്‍ രംഗത്ത്. ഒരു വ്യക്തിയുടെ രാജ്യസ്‌നേഹം മറ്റുള്ളവരുടെ മുന്നില്‍ തെളിയിക്കേണ്ട ആവശ്യമില്ലെന്നും നല്ലത് ചിന്തിക്കുന്നതിലൂടെയും പ്രവര്‍ത്തിക്കുന്നതിലൂടെയും രാജ്യസ്‌നേഹം തെളിയിക്കാനാകുമെന്നും കിംഗ് ഖാന്‍ ഐബിഎന്‍ ചാനലിനോട് പറഞ്ഞു.

രാജ്യസ്‌നേഹം മറ്റൊരു രീതിയിലും തെളിയിക്കേണ്ടതില്ല. രാജ്യത്തിന് വേണ്ടി നല്ലത് പ്രവര്‍ത്തിച്ചാല്‍ അതില്‍ നിന്ന് നേട്ടം രാജ്യത്തിനുണ്ടാകും. എന്നാല്‍ അഴിമതിക്കാരനായാല്‍ അത് രാജ്യത്ത മോശമായി ബാധിക്കുമെന്നും ഷാരൂഖ് പറഞ്ഞു.

കൃത്യമായ ധാരണയുണ്ടെങ്കില്‍ മാത്രമേ ഒരു വിഷയത്തില്‍ അഭിപ്രായം പറയാന്‍ പാടുള്ളൂവെന്ന് തനിക്ക് മനസിലായെന്നും എല്ലാ വിഷയത്തെക്കുറിച്ചും അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ഷാരൂഖ് വ്യക്തമാക്കി. ചെറിയൊരു നിലപാട് പോലും വലിയ പ്രസ്താവനകളായി വളച്ചൊടിക്കപ്പെടുന്നുണ്ട്. ആമിര്‍ ഖാന്‍േതും തന്റേതും അത്തരത്തിലുള്ളതായിരുന്നെന്നും ഷാരൂഖ് പറഞ്ഞു. ഹൃദയത്തില്‍ നിന്നും വരുന്ന കാര്യങ്ങളാണ് താന്‍ പറയുന്നതെന്നും ആമിറും അത് തന്നെയാണ് ചെയ്തത്. ഇന്ത്യയില്‍ നിന്നും വിട്ടുപോകാനോ രാജ്യത്തെ കുറിച്ച് മോശമായി ചിന്തിക്കാനോ തയ്യാറാവുന്ന ആളുകളല്ല തങ്ങളെന്നും ഷാരൂഖ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News