ഷൈന്‍ ടോം ചാക്കോയുടെ പുതിയ സിനിമയുടെ സംവിധായകന്‍ ലഡാക്കില്‍ അതിശൈത്യത്തില്‍ മരിച്ചു; സാജന്‍ കുര്യന്റെ ദാരുണാന്ത്യം ചിത്രീകരണത്തിനിടെ

ശ്രീനഗര്‍: ഷൈന്‍ ടോം ചാക്കോ അഭിനയിക്കുന്ന പുതിയ സിനിമയായ ബൈബിളിയോയുടെ സംവിധായകന്‍ സാജന്‍ കുര്യന്‍ (33) ലഡാക്കിലെ അതിശൈത്യത്തില്‍ മരിച്ചു. ചലച്ചിത്ര രംഗത്തു സാജന്‍ സമായ എന്നറിയപ്പെടുന്ന സ്വന്തം നോവലായ ബൈബിളിയോയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.
ചിത്രീകരണത്തിനിടെ മൈനസ് 24 ഡിഗ്രി തണുപ്പിലാണ് മരണം. തൃശൂര്‍ സ്വദേശിയാണ് സാജന്‍.

അതിശൈത്യത്തില്‍ തളര്‍ന്നുവീണ സാജനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിത്രീകരണം അവസാനഘട്ടത്തില്‍ എത്തിയിരുന്നു. ജോയ് മാത്യുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞ് ജോയ് മാത്യു കഴിഞ്ഞദിവസമാണ് നാട്ടിലേക്കു മടങ്ങിയത്.
ദി ലാസ്റ്റ് വിഷന്‍, ജഗദീഷും പശുപതിയും നായകന്‍മാരായ ഡാന്‍സിംഗ് ഡെത്ത് തുടങ്ങിയ ചിത്രങ്ങളും സാജന്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും പുറത്തിറങ്ങിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here