ബീഫ് റെയ്ഡില്‍ ദില്ലി പൊലീസിന് ക്ലീന്‍ചിറ്റ്; കേരളഹൗസില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്ന് അന്വേഷണസംഘം

ദില്ലി: പശുവിറച്ചി വിളമ്പുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേരളഹൗസില്‍ റെയ്ഡ് നടത്തിയ ദില്ലി പോലീസിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്ലീന്‍ചിറ്റ്. പൊലീസ് കേരള ഹൗസില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവരം ശേഖരിക്കാന്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ അവിടെയെത്തിയതെന്നും അന്വേഷണം സംഘം കണ്ടെത്തി.

ക്രമസമാധാനപ്രശ്‌നം ഉണ്ടാകരുതെന്ന് കരുതിയാണ് പൊലീസ് സംഘം അവിടെയെത്തിയതെന്നും അന്വേഷണ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.വി.തോമസ്, കെ.സി.വേണുഗോപാല്‍, പി.കെ.ബിജു എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗാണ് ലോക്‌സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here