ജേക്കബ് തോമസിന് ക്ലീന്‍ ചിറ്റ് നല്‍കിയ അനില്‍കാന്തിനും സ്ഥാനചലനം; ഫയര്‍ഫോഴ്‌സിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് ലോക്‌നാഥ് ബെഹെറ അവധിയിലേക്ക്; ഋഷിരാജ് സിംഗ് ജയില്‍ ഡിജിപി

തിരുവനന്തപുരം: ബഹുനിലക്കെട്ടിടങ്ങളുടെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിലപാടെടുത്ത ജേക്കബ് തോമസിനെ ശരിവച്ച അനില്‍കാന്തിനും ഫയര്‍ഫോഴ്‌സില്‍നിന്നു സ്ഥാനചലനം. ബറ്റാലിയന്‍ എഡിജിപിയായാണ് അനില്‍കാന്തിനെ മാറ്റിയത്.

നേരത്തേ, ജേക്കബ് തോമസ് ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കുമ്പോള്‍ സുരക്ഷാ, അഗ്നി രക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ബഹുനിലക്കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നു നിലപാടെടുടത്തത് അനില്‍കാന്ത് ശരിവച്ചിരുന്നു. ജേക്കബ് തോമസിന്റെ നിലപാടുകള്‍ തെറ്റല്ലെന്നു കാട്ടി അനില്‍കാന്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫഌറ്റ് ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ജേക്കബ് തോമസിനെ മാറ്റിയതെന്ന ആരോപണം ശരിവയ്ക്കുന്നതരത്തിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി.

ഋഷിരാജ് സിംഗിനെ ജയില്‍ മേധാവിയായി നിയമിച്ചു. ജയില്‍ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹെറയെയാണ് ഫയര്‍ഫോഴ്‌സ് തലവനായി നിയമിച്ചത്. നിയമനത്തില്‍ പ്രതിഷേധിച്ച് ബെഹെറ അവധിയില്‍ പോകാന്‍ തീരുമാനിച്ചു. എഡിജിപി പദവിയിലെ തസ്തികയിലേക്കു നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് ബെഹെറയുടെ നടപടി. നിയമന ഉത്തരവു ലഭിച്ചാലുടന്‍ അദ്ദേഹം അവധിയില്‍ പ്രവേശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News