നൗഷാദിനെ അപമാനിച്ച വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കാഞ്ചനമാല; ശ്രീനാരായണഗുരുവിന്റെ അനുയായി എന്നു പറയാന്‍ വെള്ളാപ്പള്ളിക്ക് എന്തു യോഗ്യതയാണുള്ളത്

കോഴിക്കോട്: മാന്‍ഹോളില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണമടഞ്ഞ നൗഷാദിനെ പ്രസംഗത്തിലൂടെ അപമാനിച്ച വെള്ളാപ്പള്ളി നടേശനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കാഞ്ചനമാല. നൗഷാദിന്റെ ആത്മത്യാഗത്തിന് വര്‍ഗീയതയുടെ നിറം കൊടുത്തത് വെള്ളാപ്പള്ളിയുടെ ഇടുങ്ങിയ ചിന്താഗതിയാണ് ഇത്തരം അപഹാസ്യകരമായ പ്രസ്താവനയ്ക്ക് പിന്നില്‍. നൗഷാദിന്റെ ആത്മത്യാഗത്തെ ഇത്തരത്തില്‍ അപഹസിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും കാഞ്ചനമാല പറഞ്ഞു. നൗഷാദിന്റെ കുടുംബത്തെ വെങ്ങേരിയിലെത്തി സന്ദര്‍ശിച്ച ശേഷം കൈരളി പീപ്പിളിനോട് സംസാരിക്കുകയായിരുന്നു കാഞ്ചനമാല.

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നു പഠിപ്പിച്ചത് ശ്രീനാരായണ ഗുരുവാണ്. ആ ഗുരുവിന്റെ അനുയായിയാണ് എന്നു പറയാന്‍ വെള്ളാപ്പള്ളിക്ക് എന്തു യോഗ്യതയാണുള്ളതെന്നും കാഞ്ചനമാല ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News