സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു; മാറ്റിയത് ബി-ടെക്, എം-ടെക് പരീക്ഷകള്‍; പുതുക്കിയ തിയതി പിന്നീട്

തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് പുറംകരാര്‍ നല്‍കിയതിലൂടെ വിവാദത്തിലായ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. വെള്ളിയാഴ്ച തുടങ്ങേണ്ടിയിരുന്ന എം-ടെക്, ബി-ടെക് പരീക്ഷകളാണ് മാറ്റിവയ്ക്കാന്‍ സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പൊതുസമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും ഉന്നയിച്ച ആശങ്കയുടെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റുന്നതെന്ന് സര്‍വകലാശാല വെബ്‌സൈറ്റില്‍ അറിയിച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.

അതേസമയം, സര്‍വകലാശാല വിസി കുഞ്ചറിയ പി ഐസക് രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. വിദ്യാഭ്യാസമന്ത്രിയെ കണ്ട് വിസി രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന. ബംഗളൂരു ആസ്ഥാനമായ മെറിറ്റ് ട്രാക്ക് എന്ന സ്വകാര്യ കമ്പനിയെ ഏല്‍പിക്കാനായിരുന്നു സര്‍വകലാശാലയുടെ നീക്കം. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതു മുതല്‍ മൂല്യനിര്‍ണയം വരെ പരീക്ഷാനടത്തിപ്പിന്റെ എല്ലാ നടപടികളും സ്വകാര്യ കമ്പനിയെ ഏല്‍പിക്കാനുള്ള സര്‍വകലാശാലയുടെ നീക്കം പുറത്തെത്തിച്ചത് പീപ്പിള്‍ ടിവിയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരീക്ഷാ നടത്തിപ്പ് കൈമാറാനുള്ള ഉത്തരവ് നേരത്തെ റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here