റബാത്ത്: പ്രമുഖ ഇസ്ലാമിക് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഫാത്വിമ മെര്‍സിനി അന്തരിച്ചു. 75 വയസായിരുന്നു. മൊറോക്കന്‍ തലസ്ഥാനമായ റബാത്തിലെ ഒരു ക്ലിനിക്കിലായിരുന്നു അന്ത്യം. മനുഷ്യാവകാശ പ്രശ്‌നങ്ങളിലും അറബ് നാടുകളിലെ ജനാധിപത്യത്തിനായുള്ള ഇടപെടലുകളിലും പുരുഷാധികാരത്തിനെതിരായ പോരാട്ടങ്ങളിലും നല്‍കിയ സംഭാവനയാണ് ഫാത്വിമ മെര്‍സിനിയെ ലോകത്തു ശ്രദ്ധേയയാക്കിയത്.
ഇസ്ലാമിക് ഫെമിനിസ്റ്റ് ധാരയില്‍ വായിക്കപ്പെട്ട ബിയോണ്ട് ദ വെയിലാണ് ഫാത്വിമയുടെ പ്രധാന രചന. ആണധികാരത്തിനെതിരായി എഴുത്തിലൂടെ നടത്തിയ ശക്തമായ ആശയപ്രകാശനമായിരുന്നു ഈ കൃതിയുടെ പ്രമേയം. ഇസ്ലാമിക് വിശ്വാസധാരകളില്‍ പൊളിച്ചെഴുത്തിനാവശ്യമായ ആശയങ്ങള്‍ സധൈര്യം ഉന്നയിച്ച ആദ്യത്തെ വനിതാ എഴുത്തുകാരിയായിരുന്നു അവര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here