ബാര്‍കോഴക്കേസ് തുടരന്വേഷണം; കേസ് അന്വേഷിക്കുന്ന ബെഞ്ചില്‍ മാറ്റം; ജസ്റ്റിസ് സുധീന്ദ്രകുമാറിന് പകരം കേസ് ബി കെമാല്‍പാഷയ്ക്ക്

കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ ബെഞ്ചില്‍നിന്നു ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ബെഞ്ചിലേക്കാണ് ഹര്‍ജികള്‍ മാറ്റിയത്. കഴിഞ്ഞദിവസം കേസ് പരിഗണിക്കവേ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു ജസ്റ്റിസ് സുധീന്ദ്രകുമാര്‍ നടത്തിയത്.

നേരത്തേ വിജിലന്‍സിന്റെ റിട്ട് ഹര്‍ജി തീര്‍പ്പാക്കിയതു ജസ്റ്റിസ് കെമാല്‍ പാഷയായിരുന്നു. കേസ് നാളെ പരിഗണിക്കുന്നുണ്ട്. തുടരന്വേഷണത്തിനുള്ള വിജിലന്‍സ് കോടതി വിധിക്കെതിരേ തൊടുപുഴയിലെ ബാറുടമ സണ്ണിയുടെ പരാതികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

കേസ് സിബിഐക്കു കൈമാറുന്നതാണ് ഉചിതമെന്നായിരുന്നു ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ നിരീക്ഷണം. കേസില്‍ ആരോപണവിധേയനായി രാജിവച്ച കെ എം മാണിക്കു ക്ലീന്‍ ചിറ്റ് നല്‍കിയ മുഖ്യമന്ത്രിയുടെ കീഴിലെ അന്വേഷണ ഏജന്‍സി കേസ് അന്വേഷിച്ചാല്‍ എങ്ങനെയാവുക ശരിയാവുക എന്ന യുക്തിയാണ് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News