സര്‍, ബസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വിശ്രമമുറികള്‍ വേണം… മുഖ്യമന്ത്രിക്കും മറ്റ് അധികാരികള്‍ക്കും ഒരു വനിതയുടെ കത്ത്

സര്‍,
പിഎസ്‌സി, ആര്‍സിസി, മെഡിക്കല്‍ കോളജ് സെക്രട്ടേറിയറ്റ് തുടങ്ങിയ പല സ്ഥാപനങ്ങളിലേക്കും പല ആവശ്യങ്ങള്‍ക്കായി ദിവസവും കാസര്‍ഗോഡ് മുതലുള്ള സ്ത്രീകള്‍ തിരുവനന്തപുരം ജില്ലയിലേക്ക് വരുന്നുണ്ട്. അതിരാവിലെ എത്തുന്ന ബസിലോ ട്രെയിനിലോ വരുന്ന സ്ത്രീകള്‍ക്ക് ഒന്നു വിശ്രമിക്കുന്നതിനും ഫ്രഷ് ആകുന്നതിനും ഉള്ള സൗകര്യം ബസ് സ്റ്റേഷനുകളില്‍ ഇല്ല. രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തേക്ക് ആയിരത്തോളം രൂപ കൊടുത്ത് ഹോട്ടലുകളില്‍ മുറിഎടുക്കുന്നത് പ്രയോഗികമല്ല.

ചിലസമയത്ത് രാത്രി ഏറെ വൈകി ബസ്‌സ്റ്റേഷനില്‍ എത്തുന്ന മറ്റു ജില്ലയിലുള്ള സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഹോട്ടലുകള്‍ കണ്ടു പിടിക്കാനും ബുദ്ധിമുട്ടുണ്ട്. കുഞ്ഞുങ്ങളെയും കൊണ്ട് വരുന്ന സ്ത്രീകളുടെ കാര്യമാണേറെ കഷ്ടം. ആര്‍സിസിയിലും മെഡിക്കല്‍കോളേജിലേക്കും ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ ഏറെയും അവശരായിരിക്കും. ഒന്നു കിടന്നു വിശ്രമിക്കാന്‍ ഇപ്പോഴുള്ള വെയിറ്റിംഗ് റൂം പര്യാപ്തമല്ല. മാത്രവുമല്ല അല്പം പ്രായം കൂടിയ, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളുള്ള അമ്മമാര്‍ക്ക് ഇന്ത്യന്‍ ക്ലോസേറ്റ് ഉള്ള ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത് തിരുവനന്തപുരം ജില്ലയുടെ മാത്രം പ്രശനമല്ല. 14 ജില്ലകളിലെയും യാത്രക്കാരായ സ്ത്രീകളുടെ അടിസ്ഥാന ആവശ്യമാണ്. തലസ്ഥാനത്ത് മുന്‍തൂക്കം കൂടുതാലാണെന്ന് മാത്രം കേരളത്തില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ടഎല്ലാ പുതിയ ബസ്‌സ്റ്റേഷനുകളും അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ബഹുനില കെട്ടിടസമുച്ചയങ്ങള്‍ ആണ്.

ലോട്ടറി ടിക്കറ്റ് മുതല്‍ ബ്രാന്‍ഡഡ് വസ്ത്രശാലകള്‍ വരെ യുള്ള ഷോപ്പിംഗ് മാള്‍ എന്നു പറയുന്നതാവും ഏറെനല്ലത്. അഭിമാനകരവും അതിനെക്കാളേറെ സൗകര്യപ്രദവുമായ കേരളത്തിന്റെ വികസനപദ്ധതികളില്‍ ഒന്നാണ്. നമ്മുടെ ബസ് ടെര്‍മിനലുകള്‍. ഈ ബസ്‌ടെര്‍മിനലുകളില്‍ ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങള്‍ നിരവധിയുണ്ട്. അവയില്‍ ഏതേലും രണ്ടു മുറികളെ ചേര്‍ത്ത് ഭേദപ്പെട്ട ഒരു ഹാള്‍ ആക്കി മാറ്റി. 5 കിടക്കകളും ഒരു ചെറിയ വസ്ത്രം മാറാനുള്ള സംവിധാനവും വെസ്റ്റേണ്‍ ക്ലോസെറ്റും ഉള്‍പ്പെട്ട രണ്ടു ബാത്ത്‌റൂമുകളും ഫാനും, കുടിവെള്ളവും ഉള്‍പ്പെടെ ഒരു വിശ്രമമുറി. സൗജന്യമായി സ്ത്രീകള്‍ക്ക് ഉപയോഗിക്കനായ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സ്ത്രീസുരക്ഷയ്ക്ക്
മുന്‍തൂക്കം നല്‍കുന്ന കേരള സര്‍ക്കാര്‍ ഇതിനൊരു തീര്‍പ്പ് ഉടന്‍ ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നു.

ശ്രീലക്ഷ്മി സതീഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News