നാഗ്പൂരിലേത് മോശം പിച്ചെന്ന് ഐസിസി റിപ്പോര്‍ട്ട്; ബിസിസിഐക്ക് തിരിച്ചടി

നാഗ്പൂര്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ നാഗ്പൂരിലേത് മോശം പിച്ചാണെന്ന് റിപ്പോര്‍ട്ട്. ഐസിസിയുടെ പിച്ച് മോണിറ്ററിംഗ് സ്മിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. നാഗ്പൂരില്‍ ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായ പിച്ചിന്റെ പേരില്‍ ബിസിസിഐ ഏറെ പഴി കേട്ടിരുന്നു. അതിനു പുറമേയാണ് ഇപ്പോള്‍ ബിസിസിഐക്ക് കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കി ഐസിസി സമിതിയും പിച്ച് മോശമാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐസിസി പിച്ച് മോണിറ്ററിംഗ് പ്രോസസിലെ 3-ാം വകുപ്പു പ്രകാരം മാച്ച് റഫറി ജെഫ് ക്രോവ് ഐസിസിക്ക് സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പിച്ചിനെ സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ഈ റിപ്പോര്‍ട്ട് ബിസിസിഐക്ക് കൈമാറിയിട്ടുണ്ട്.

മൂന്നാം ടെസ്റ്റില്‍ നാഗ്പൂരിലെ പിച്ച് അക്ഷരാര്‍ത്ഥത്തില്‍ ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായിരുന്നു. മൂന്നാം ദിവസം ടെസ്റ്റ് അവസാനിച്ചു. ഒന്നരദിവസം കൊണ്ട് രണ്ടു ടീമുകളുടെയും ഓരോ ഇന്നിംഗ്‌സിലെ പത്തുവിക്കറ്റുകളും വീണിരുന്നു. അതിവേഗത്തില്‍ വിക്കറ്റുകള്‍ വീഴുകയും സ്പിന്നര്‍മാര്‍ നേട്ടം കൊയ്യുകയും ചെയ്ത പിച്ചായിരുന്നു നാഗ്പൂരിലേത്. ഇതാണ് പിച്ചിനെതിരെ രൂക്ഷവിമര്‍ശനം ഉയരാന്‍ കാരണം.

മാത്യു ഹെയ്ഡന്‍, മൈക്കല്‍ വോണ്‍ എന്നിവര്‍ അടക്കം മുന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം പിച്ചിനെതിരെ രംഗത്തു വന്നിരുന്നു. എന്നാല്‍, ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ടീം ഡയറക്ടര്‍ രവി ശാസ്ത്രിയും ഇതിനെ ശക്തമായി എതിര്‍ത്തു. പിച്ചില്‍ തകരാര്‍ ഒന്നും ഇല്ലെന്നായിരുന്നു ഇരുവരുടെയും വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News