എയ്ഡ്‌സിനെ നേരത്തെ തിരിച്ചറിയാം; വേഗത്തില്‍ അകറ്റാം; എയ്ഡ്‌സിന്റെ അടയാളങ്ങളും ലക്ഷണങ്ങളും

അതിഭീതതമാം വിധം ലോകത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന എയ്ഡ്‌സ് എന്ന വിപത്തിനെ തിരിച്ചറിയുക അത്ര എളുപ്പമല്ല. എന്നാല്‍, നേരത്തെ തിരിച്ചറിഞ്ഞാല്‍ രോഗത്തെ ചെറുക്കാന്‍ സാധിക്കും. എയ്ഡ്‌സിന്റെ പൊതുവായ ചില ലക്ഷണങ്ങളും അടയാളങ്ങളും ഉണ്ട്. അവ ദൃശ്യമാകുമ്പോള്‍ തന്നെ പരിശോധിച്ചാല്‍ രോഗം നേരത്തെ കണ്ടെത്തി പ്രാരംഭഘട്ടത്തില്‍ ചെയ്യേണ്ട ചികിത്സകള്‍ ചെയ്യാന്‍ സാധിക്കും. പങ്കാളിയുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാളും കൃത്യമായി എയ്ഡ്‌സ് രോഗനിര്‍ണയ ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും. ചിലപ്പോള്‍ ഒരു മാസത്തിനു ശേഷമോ ചിലപ്പോള്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷമോ ആയിരിക്കും ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. ചില പ്രധാന രോഗലക്ഷണങ്ങള്‍ താഴെ പറയുന്നു.

പനി

എയ്ഡ്‌സിന്റെ പ്രധാന രോലക്ഷണങ്ങളില്‍ ഒന്ന് അക്യൂട്ട് റിട്രോവിയല്‍ സിന്‍ഡ്രോം എന്നറിയപ്പെടുന്ന പനിയാണ്. ഈ പനി സര്‍വസാധാരണമായി ക്ഷീണം, ശരീരവേദന എന്നിവയോടൊപ്പമാണ് വരിക.

തളര്‍ച്ച

എയ്ഡ്‌സിന് കാരണമാകുന്ന വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതോടെ സ്വാഭാവികമായും ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്നു. ഇത് ശരീരത്തിന് തളര്‍ച്ചയുണ്ടാക്കുകയും ശരീരത്തിന് വല്ലാത്ത ചൂടുണ്ടാകുന്നതിന് കാരണമാകുകയും ചെയ്യുന്നു.

മസിലു വേദനയും ജോയിന്റ് വേദനയും

ലസികാ ഗ്രന്ഥിയാണ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഖ്യപങ്കു വഹിക്കുന്നത്. വൈറസ് ബാധിച്ചാല്‍ ലസികാഗ്രന്ഥി ചൂടാകുന്നു. വൈകാതെ വേണ്ട പ്രവര്‍ത്തനം നടക്കാതെ ശരീരത്തിന്റെ കുഴകളിലും പേശികളിലും വേദന അനുഭവപ്പെടുന്നു.
വരണ്ട തൊണ്ടയും സ്ഥിരമായ തലവേദനയും നേരത്തെ എത്തുന്ന ലക്ഷണങ്ങളാണ്.

തൊലി തടിച്ചു തിണര്‍ക്കുന്നു

ഇത് ചിലപ്പോള്‍ രോഗത്തിന്റെ തുടക്കത്തിലോ അല്ലെങ്കില്‍ രോഗം തുടങ്ങി അല്‍പം കഴിഞ്ഞോ ദൃശ്യമാകുന്ന ലക്ഷണമാണ്. ഇത് വേണ്ട രീതിയില്‍ ചികിത്സ ഫലിക്കുന്നില്ലെങ്കില്‍ അതു എച്ച്‌ഐവിയുടെ ലക്ഷമണായി കണക്കാക്കണം.

മനംപിരട്ടലും ശര്‍ദ്ദിയും

അടിക്കടിയുണ്ടാകുന്ന മനംപിരട്ടലും ശര്‍ദ്ദിയും ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. ചികിത്സിച്ചിട്ടും ഫലിച്ചില്ലെങ്കില്‍ അത് എച്ച്‌ഐവി ബാധയായി തന്നെ കണ്ട് അതിനുവേണ്ട ചികിത്സ നടപ്പാക്കണം.
എച്ച്‌ഐവി അണുബാധയുള്ളവര്‍ പൊതുവെ ശരീരത്തിന് ഭാരം കുറഞ്ഞു വരുന്നതായി കാണപ്പെടും. വരണ്ട ചുമയും ന്യൂമോണിയയും എയ്ഡ്‌സിന്റെ ലക്ഷണമാണ്. തുടര്‍ച്ചയായ ഇത്തരം ചുമ പതുക്കെ ന്യൂമോണിയയിലേക്ക് നയിക്കുന്നു. ചികിത്സിച്ചില്ലെങ്കില്‍ തീര്‍ച്ചയായും എച്ച്‌ഐവി ബാധയുടെ ലക്ഷണമായി കാണേണ്ടി വരും.

രാത്രി വല്ലാതെ വിയര്‍ക്കുക

ആര്‍ത്തവവിരാമ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്നതു പോലെ എച്ച്‌ഐവി ബാധിതര്‍ക്കും രാത്രി വിയര്‍പ്പിന്റെ അസുഖം കാണപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here