മൂന്നടിയില്‍ മുംബൈയെ മടക്കി ചെന്നൈയിന്‍; നാലാമതായി ചെന്നൈ സെമിയിലേക്ക്; സ്വപ്‌നങ്ങള്‍ തകര്‍ന്ന് മുംബൈ നാട്ടിലേക്ക്

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ ചെന്നൈയിന്‍ എഫ്‌സി സെമിഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. നിക്കോളാസ് അനല്‍ക്കയുടെ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ചെന്നൈ സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. പോയിന്റ് പട്ടികയില്‍ നാലാമതായാണ് ചെന്നൈയുടെ മുന്നേറ്റം. അതേസമയം, സെമിസ്വപ്‌നങ്ങള്‍ അവസാനിച്ച മുംബൈ എഫ്‌സി ലീഗില്‍ നിന്ന് പുറത്തായി. സ്റ്റീവന്‍ മെന്‍ഡോസയും ജെജെ ലാല്‍പെക്‌ലുവയും ബര്‍ണാഡ് മെന്‍ഡിയുമാണ് ചെന്നൈയ്ക്കു വേണ്ടി ഗോളുകള്‍ നേടിയത്.

ചെന്നൈയുടെ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. ചെന്നൈയിന്‍ ആക്രമണത്തിന്റെ കുന്തമുനയായ സ്റ്റീവന്‍ മെന്‍ഡോസയിലൂടെ ചെന്നൈ 9-ാം മിനിറ്റില്‍ മുന്നിലെത്തി. ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്ന് നീട്ടിക്കിട്ടിയ പന്ത് പിടിച്ചെടുത്ത മെന്‍ഡോസയെ തടയാന്‍ സുബ്രതോ പാലിന് കഴിയുന്നതിനു മുമ്പ് പന്ത് വലയിലെത്തിയിരുന്നു. അധികം വൈകതെ 17-ാം മിനിറ്റില്‍ ജെജെ ലാല്‍പെക്‌ലുവ ചെന്നൈയെ വീണ്ടും മുന്നിലെത്തിച്ചു. ധനചന്ദ്ര നല്‍കിയ ക്രോസ് ഥോയ് സിംഗ് ജെജെയിലേക്ക് ചെത്തി നല്‍കി. പന്ത് ലഭിച്ച ജെജെയ്ക്ക് അതൊന്നു തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളു. ആദ്യപകുതി അവസാനിക്കുന്നതിനു മുമ്പു തന്നെ ചെന്നൈ മൂന്നാം ഗോളും നേടി. ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ ബെര്‍ണാഡ് മെന്‍ഡിയാണ് ഗോള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel