രാജ്യം ഫാസിസത്തിന്റെ പിടിയില്‍; എതിര്‍ക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നുവെന്ന് എന്‍എസ് മാധവന്‍

കൊല്ലം: ഫാസിസത്തെ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രമായാണ് മോഡി സര്‍ക്കാരും, ബിജെപിയും കാണുന്നതെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് ഫാസിസമാണെന്നും, രാജ്യം ഫാസിസത്തിന്റെ പിടിയിലമര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാഹചര്യങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നത് ഇന്ത്യയില്‍ പുതിയ സംഭവമല്ല. എന്നാല്‍ അതിലെ രാഷ്ട്രീയം ചര്‍ച്ചചെയ്യാതെ ഇവരെ രാജ്യത്തിന് അപമാനമെന്ന രീതിയില്‍ ചിത്രീകരിക്കുന്നത് ഫാസിസമാണെന്ന് എന്‍എസ് മാധവന്‍ പറഞ്ഞു. കപട ദേശീയത കെട്ടിപ്പടുക്കുകയും, ഈ സങ്കല്‍പത്തെ എതിര്‍ക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതുമാണ് ഫാസിസത്തിന്റെ പ്രധാന ലക്ഷണമെന്നും അദ്ദേഹം പറഞ്ഞു.

സച്ചിദാനന്ദന്‍ എഡിറ്ററായ ഇന്ത്യ ഫാസിസത്തിലേയ്ക്ക്, സി. രവിചന്ദ്രന്റെ ബീഫും ബിലീഫും എന്നീ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എന്‍എസ് മാധവന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here