കൊച്ചി: ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും. ജസ്റ്റിസ് കമാല്‍ പാഷയാണ് വാദം കേള്‍ക്കുക. ജസ്റ്റിസ് ബി.സുധീന്ദ്ര കുമാര്‍ പരിഗണിച്ചിരുന്ന കേസ്, ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരം ഇന്നലെയാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ബെഞ്ചിലേക്ക് മാറ്റിയത്.
തൊടുപുഴ സ്വദേശിയായ സണ്ണി മാത്യു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. മാണിയടക്കമുള്ളവര്‍ക്ക് നോട്ടീസയച്ച് വാദം കേള്‍ക്കണമെന്ന അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വിളിച്ചുവരുത്താനും കോടതി ഉത്തരവിട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here