ദില്ലി: ഇന്ത്യയില്‍ മുസ്ലീമായി ജീവിക്കുന്നതിനേക്കാള്‍ സുരക്ഷിതം പശുവായി ജീവിക്കുന്നതാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ചില ബംഗ്ലാദേശി സുഹൃത്തുക്കളാണ് തന്നോട് ഇങ്ങനെ ഒരു അഭിപ്രായം പങ്കുവച്ചതെന്ന് അസഹിഷ്ണുത സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ തരൂര്‍ പറഞ്ഞു.
മോഡി സര്‍ക്കാര്‍ മേയ്ക്ക് ഇന്‍ ഇന്ത്യയെ അല്ല പ്രോത്സാഹിപ്പിക്കുന്നതും മറിച്ച് ഹെയ്റ്റ് ഇന്ത്യയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. സമൂഹത്തെ ധ്രൂവീകരിക്കാന്‍ പാര്‍ട്ടിയിലെ സുഹൃത്തുക്കള്‍ ശ്രമിക്കുമ്പോള്‍ മോദി നിശബ്ദനാകുകയാണെന്നും തരൂര്‍ പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിധമാണ് അസഹിഷ്ണുത വളരുന്നത്. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് വിദേശ മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്നു. ഇന്ത്യയുടെ ചിത്രത്തിനേറ്റ വലിയ അടിയാണ് ഇതെന്നും തരൂര്‍ പറഞ്ഞു.
അതേസമയം, മുസ്ലീകള്‍ക്കു ജീവിക്കാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യം ഇന്ത്യയാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വര്‍ഗീയകലാപങ്ങള്‍ രാജ്യത്ത് നടന്നിട്ടില്ലെന്നും രാജ്യത്തെ 32 ലക്ഷം മുസ്ലീകള്‍ ബിജെപിയില്‍ അംഗങ്ങളാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here