തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പാലോട് രവിയെ തെരഞ്ഞെടുത്തു. പാലോട് രവിക്ക് 74 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ചന്ദ്രശേഖരന് 65 വോട്ടുമാണ് ലഭിച്ചത്. നെടുമങ്ങാട് എംഎല്‍എയാണ് പാലോട് രവി.
ചോദ്യോത്തര വേളക്ക് ശേഷമായിരുന്നു വോട്ടെടുപ്പ് നടന്നത്. എന്‍. ശക്തനെ സ്പീക്കറായി തെരഞ്ഞെടുത്ത ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിവസവും സഭയില്‍ നിന്ന് വിട്ടുനിന്നെങ്കിലും കെഎം മാണി വോട്ടെടുപ്പില്‍ പങ്കെടുത്തു. അയോഗ്യനാക്കപ്പെട്ടതിനാല്‍ പിസി ജോര്‍ജിന് സഭയിലെത്തി വോട്ട് ചെയ്യാനായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here