ഗംഗ്‌നം താരം സൈയുടെ ‘ഡാഡി’ റിലീസ് ചെയ്തു; മണിക്കൂറുകള്‍ കൊണ്ട് കണ്ടത് 95 ലക്ഷമാളുകള്‍

ഗംഗ്‌നം സ്‌റ്റൈല്‍ എന്ന ഗാനത്തിലൂടെ ലോകശ്രദ്ധ നേടിയ ദക്ഷിണ കൊറിയന്‍ പോപ് താരമായ സൈയുടെ പുതിയ ഗാനം റിലീസ് ചെയ്തു. ഗംഗ്‌നം സ്‌റ്റൈലിലെ സംഗീതത്തെ അനുകരിച്ചാണ് ഡാഡി ഒരുക്കിയിരിക്കുന്നത്. മനുഷ്യജീവിതത്തിലെ വിവിധ സാഹചര്യങ്ങളെയും അവസ്ഥകളെയും സൈ തന്നെ അവതരിപ്പിക്കുന്ന ഗാനത്തില്‍ കാണാം. ഒരു കുട്ടിയുടെ സ്വഭാവം അവന്റെ പിതാവിന്റെ പാരമ്പര്യമാണെന്നാണ് ഗാനത്തിലൂടെ സൈ പറയുന്നത്. നവംബര്‍ 30ന് ഇറങ്ങിയ വീഡിയോ ഇതുവരെ ഒരു കോടിയാളുകളാണ് കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News