കനത്ത മഴയില്‍ മുങ്ങി ചെന്നൈ നഗരം; വിമാനത്താവളം അടച്ചു; ഒഴുക്കില്‍ ആടിയുലഞ്ഞ് സെയ്ദാപേട്ട് മേല്‍പാലം; ചെന്നൈയിലേത് നൂറ്റാണ്ടിനിടയിലെ കനത്തമഴ

ചെന്നൈ: ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയുയര്‍ത്തി ചെന്നൈയില്‍ മഴ കനക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകുവോളം പെയ്ത കനത്ത മഴ ചെന്നൈയിലെ ജനജീവിതം താറുമാറാക്കി. ഒരു നൂറ്റാണ്ടിനിടയിലെ കനത്ത മഴയാണ് ചെന്നൈയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. അഡയാര്‍ നദി കരകവിഞ്ഞൊഴുകുകയാണ്. നഗരപ്രദേശത്തോട് ചേര്‍ന്ന് ഒഴുകുന്നതിനാല്‍ ചെന്നൈയുടെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി. നാലു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ വിമാനത്താവളം താല്‍കാലികമായി അടച്ചിട്ടു. ശക്തമായ ഒഴുക്കില്‍ സെയ്ദാപേട്ട് മേല്‍പാലം ആടിയുലയുന്ന കാഴ്ചയാണ് ചെന്നൈയില്‍. ചെന്നൈയുടെ അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്ത നിവാരണസേനയുടെ 10 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നാവികസേനയുടെയും ആര്‍മിയുടെയും സഹായവും തേടിയിട്ടുണ്ട്. ഫഌറ്റുകളിലടക്കം താമസസ്ഥലങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. റോഡ് ഗതാഗതം താറുമാറായി. നിരവധിയിടങ്ങളില്‍ വൈദ്യുതിയും കുടിവെള്ളവും മുടങ്ങിയതും ജനങ്ങളെ ദുരിതത്തിലാക്കി. കനത്ത മഴയില്‍ ഇതുവരെ 188 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

ചെന്നൈ ഉള്‍പ്പെടെ അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലെ സ്‌കൂളുകള്‍ക്ക് 10 ദിവസം അവധി നല്‍കി. എല്ലാ സംസ്ഥാന ബോര്‍ഡ് പരീക്ഷകളും ജനുവരി ആദ്യവാരത്തിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി ജയലളിത അറിയിച്ചു. ഈമാസം ഏഴിനാണ് പരീക്ഷ തുടങ്ങാനിരുന്നത്. കടലൂര്‍, തിരുവള്ളൂര്‍, വില്ലുപുരം, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലും സ്‌കൂളുകള്‍ അടച്ചിടാന്‍ അധികാരികള്‍ നിര്‍ദേശം നല്‍കി. ഈറോഡ് ജില്ലയില്‍ നിന്നുള്ള ചരക്കുനീക്കം പൂര്‍ണമായും നിലച്ചു. വിഴുപുരം, കടലൂര്‍, തിരുവണ്ണാമല, തിരുച്ചിറപ്പിള്ളി, തഞ്ചാവൂര്‍, നാഗപട്ടണം, തിരുവാരൂര്‍ ജില്ലകളിലും കനത്തമഴ തുടരുകയാണ്.

മഴ ശക്തമായതോടെ ചെന്നൈ കോര്‍പ്പറേഷന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ പ്രാദേശിക ഓഫീസുകള്‍ക്കും വ്വെവേറെ ഹെല്‍പ് ലൈനുകള്‍ സ്ഥാപിച്ചു. നമ്പറുകള്‍ താഴെ ചേര്‍ക്കുന്നു;

മരംവീഴുക, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക് 1913, അമിതമായ ജലമൊഴുക്ക്: 45674567, സ്റ്റേറ്റ് എമര്‍ജന്‍സി: 1070, ജില്ലാ എമര്‍ജന്‍സി : 1077, വൈദ്യുതി: 1912, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ: 101
കോര്‍പറേഷന്‍ റീജിയണല്‍ ഓഫീസുകളിലെ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ താഴെ

Regional Office (Tiruvottiyur): 9445190001, Regional Office (Manali): 9445190002, Regional Office (Madhavaram): 9445190003, Regional Office (Tondiarpet): 9445190004, Regional Office (Royapuram): 9445190005, Regional Office (Thiru. Vi. Ka. Nagar): 9445190006, Regional Office (Ambattur): 9445190007, Regional Office (Annanagar): 9445190008, Regional Office (Teynampet): 9445190009, Regional Office (Kodambakkam): 9445190010, Regional Office (Valasaravakkam): 9445190011, Regional Office (Alandur): 9445190012, Regional Office (Adyar): 9445190013, Regional Office (Perungudi): 9445190014, Regional Office (Sholinganallur): 9445190015Â

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here