സുക്കര്‍ബര്‍ഗിനും പ്രസില്ലയ്ക്കും പെണ്‍കുഞ്ഞ്; സന്തോഷം പങ്കുവച്ച് ഫേസ്ബുക്ക് മേധാവി; കമ്പനിയുടെ 99 ശതമാനം ഷെയറുകള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വയ്ക്കുമെന്ന് പ്രഖ്യാപനം

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിനും ഭാര്യ പ്രസില്ലയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചു. ഫേസ്ബുക്ക് പേജിലൂടെ സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയാണ് സുക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രസില്ല പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തനിക്കും പ്രസില്ലയ്ക്കും പെണ്‍കുഞ്ഞു ജനിച്ചുവെന്നും മാക്‌സ് എന്നു പേരിട്ടിരിക്കുന്ന കുഞ്ഞിനെ തങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഒരാഴ്ച്ച മുന്‍പാണ് മാക്‌സ് ജനിച്ചത്. എന്നാല്‍ ചൊവാഴ്ച്ചയാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം പുറത്തുവിട്ടത്.

മകളുടെ ജനനത്തോട് മറ്റൊരു പ്രഖ്യാപനവും സുക്കര്‍ബര്‍ഗ് ലോകത്തോട് അറിയിച്ചു. ഫേസ്ബുക്കിന്റെ 99 ശതമാനം ഷെയറുകള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പേജില്‍ മകള്‍ക്കായി എഴുതിയ കത്തിലാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്. സുക്കര്‍ബര്‍ഗിന്റെയും ഭാര്യയുടെയും നേതൃത്വത്തിലുള്ള ഷാന്‍ സുക്കര്‍ബര്‍ഗ് ഇനീഷ്യേറ്റീവ് എന്ന സന്നദ്ധ സംഘടനക്കാണ് 99 ശതമാനം ഓഹരികളും നീക്കിവെക്കുന്നത്. 45 ബില്യണ്‍ ഡോളറോളം വില വരുന്ന ഓഹരികളാണിത്. തുല്യത ഉറപ്പുവരുത്തുക, വിദ്യാഭ്യാസം ഉറപ്പ് വരുത്തുക, ആരോഗ്യ സുരക്ഷ എന്നിവ ഉറപ്പുവരുത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു.

ഒരു പെണ്‍കുഞ്ഞിനായാണ് കാത്തിരിക്കുന്നതെന്ന് അറിയിച്ച് കൊണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പ്രിസില്ലയോടൊപ്പമുള്ള ചിത്രം സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തിരുന്നു. കുറെ വര്‍ഷങ്ങളായി കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു തങ്ങളെന്നും എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് മൂന്നു തവണ ഗര്‍ഭഛിദ്രം നടന്നെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സുക്കര്‍ബര്‍ഗ് രണ്ടു മാസത്തെ പിതൃത്വ അവധിയില്‍ പ്രവേശിച്ചത് വാര്‍ത്തയായിരുന്നു.

Priscilla and I are so happy to welcome our daughter Max into this world!For her birth, we wrote a letter to her about…

Posted by Mark Zuckerberg on Tuesday, December 1, 2015

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here