ആലപ്പി ഷെരീഫ് അന്തരിച്ചു

കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ഷെരീഫ് (79) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഐവി ശശിയുടെ അവളുടെ രാവുകളാണ് ശ്രദ്ധേയമായ ചിത്രം. ഈറ്റ, അലാവുദ്ദീനും അത്ഭുത വിളക്കും തുടങ്ങി നൂറിലധികം സിനിമകളുടെ രചന നിര്‍വഹിച്ചിട്ടുണ്ട്. എ.ബി രാജ് സംവിധാനം ചെയ്ത കളിപ്പാവയാണ് ആദ്യ ചിത്രം. പിന്നീട് ഐ.വി ശശിയുമായി കൂട്ടുചേരുകയും നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിക്കുകയും ചെയ്തു. അസ്തമിക്കാത്ത പകലുകള്‍, ആരോഹണം, നസീമ എന്നീ ചിത്രങ്ങള്‍ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News