ലഡാക്കിലെ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചു സംവിധായകന്‍ സാജന്‍ കുര്യനെ കുറിച്ചുള്ള ഓര്‍മ്മകളുമായി നടനും സംവിധായകനുമായ ജോയ് മാത്യു.
സാജന്‍ കുര്യന്‍ ……
മരണം മുന്പും എനിക്ക് മുന്നിലൂടെ ഘോഷയാത്ര നടത്തിയിട്ടുണ്ട്.
ഇത്തവണ അത് കാശ്മീരിലെ ലഡാക്കിലായിരുന്നു.തണുത്തുറഞ്ഞ ഹിമവല്‍ ഭൂമിയിലൂടെ യാത്രതിരിച്ചപ്പോള്‍ ഞാന്‍ ഉടക്കിയിരുന്നു, എന്റെ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. പക്ഷെ സിനിമയോടുള്ള അഗാധ പ്രണയം നിറഞ്ഞ ആ ചെറുപ്പക്കാരന്റെ കണ്ണുകള്‍ കണ്ടപ്പോള്‍ ഞാന്‍ എന്റെ വാദം പിന്‍വലിച്ചു. സമുദ്രനിരപ്പില്‍ നിന്നും പതിനാലായിരം അടി ഉയരത്തിലേക്ക് പോകണം, ഇന്ത്യാ ചൈന അതിര്‍ത്തിയായ pangong lake ഷൂട്ട് ചെയ്യണം, അവിടെനിന്നും നിലാച്ചന്ദ്രനെ തന്റെ ക്യാമറയില്‍ ആവാഹിക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങളുടെ ഒരു ആകാശം ആ ചെറുപ്പക്കാരന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടു. അങ്ങിനെ പാന്‍ ഗോങ്ങ് തടാകത്തിന്റെ നീല നിശബ്ദതയില്‍ ശ്വസിക്കാന്‍ വിമ്മിഷ്ടപ്പെട്ടു ഞങ്ങള്‍ അയാളുടെ ആഗ്രഹം നിവര്‍ത്തിച്ചു പണിയെടുത്തു. തിരിച്ചുപോന്നു.
പക്ഷെ ഞങ്ങള്‍ അറിയാതെ ഒരാള്‍കൂടി അവിടെ നിന്നും ഞങ്ങളോടൊപ്പം കൂടി, ഞങ്ങളാരും അറിഞ്ഞില്ല, അയാളുടെ തണുപ്പുമാത്രം ഞങ്ങള്‍ അനുഭവിച്ചു. ആളെ ഞങ്ങളാരും കണ്ടില്ല. പക്ഷേ അയാള്‍ ഞങ്ങള്‍ എല്ലാവരേയും കണ്ടു, ഒടുവില്‍ അയാള്‍ക്ക് ഇഷ്ടപ്പെട്ട ഒരാളെ അയാള്‍ കൊണ്ടുപോയി, നിശബ്ദനീല തടാകത്തിന്റെ തണുപ്പിലേക്ക്, മരണത്തിലേക്ക്.
സാജന്‍ കുര്യനെ എനിക്ക് കേവലം പത്തു ദിവസത്തെ പരിചയമേ ഉള്ളൂ. സിനിമയോടുള്ള അയാളുടെ അഗാധ പ്രണയം എന്നെ അയാളിലേക്കടുപ്പിച്ചു, പൂര്‍ത്തിയാകാതെപോയ ആ ചെറുപ്പക്കാരന്റെ BIBLIO എന്നാസിനിമയില്‍ ഞാന്‍ പറയുന്ന, എന്നെക്കൊണ്ട് പറയിക്കുന്ന വാക്കുകള്‍ മരണം ചുവയ്ക്കുന്നതാണെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു.
അതിങ്ങിനെയാണ്
Me : Did You find something ?
tSranger : No
Me : so we have to cross the rivers
raanger : (Silence)
Me : is there any other possibilities to find him ?
സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാകും മുന്‍പ് നീല നിശബ്ദതയിലേക്കു തിരിച്ചു നടന്ന പ്രിയ സാജന്‍ ,നിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ എന്റെ നിശബ്ദത കൂടി..
ബൈബിളിയോയുടെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മൈനസ് 24 ഡിഗ്രി തണുപ്പില്‍ ഇന്നലെയായിരുന്നു തൃശൂര്‍ സ്വദേശിയായ സാജന്‍ മരിച്ചത്. അതിശൈത്യത്തില്‍ തളര്‍ന്നുവീണ സാജനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിത്രീകരണം അവസാനഘട്ടത്തില്‍ എത്തിയിരുന്നു. ജോയ് മാത്യുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞ് ജോയ് മാത്യു കഴിഞ്ഞദിവസമാണ് നാട്ടിലേക്കു മടങ്ങിയത്. ദി ലാസ്റ്റ് വിഷന്‍, ജഗദീഷും പശുപതിയും നായകന്‍മാരായ ഡാന്‍സിംഗ് ഡെത്ത് തുടങ്ങിയ ചിത്രങ്ങളും സാജന്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും പുറത്തിറങ്ങിയിട്ടില്ല.
Get real time update about this post categories directly on your device, subscribe now.
Discussion about this post