ബാബുവിന്റെ രാജി ആവശ്യം; സഭയില്‍ ഇന്നും പ്രതിഷേധം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ സഭയില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയം നോട്ടീസ് നല്‍കി. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാതെയും പാക്കേജ് നടപ്പാക്കാതെയും നടത്തുന്നതിനെതിരെയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ജമീലാ പ്രകാശം എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

വിഷയത്തില്‍ ബാബു മറുപടി പറയുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുക്കളത്തിലിറങ്ങി. മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ വകുപ്പ് മന്ത്രി മറുപടി പറഞ്ഞശേഷം മുഖ്യമന്ത്രി പറയുമെന്ന് സ്പീക്കര്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് അകലം പാലിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പുതിയ ഡാം വേണമെന്ന നിലപാടില്‍ സംസ്ഥാനം ഉറച്ചു നില്‍ക്കുന്നുവെന്നും ഇതിനായി ഇനിയും കേന്ദ്രത്തെ
സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ ജലവിഭവ മന്ത്രിയും മുഖ്യമന്ത്രിയും ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News