ബാര്‍ കോഴക്കേസ്; തുടരന്വേഷണം തടയണമെന്ന റിവിഷന്‍ ഹര്‍ജി പിന്‍വലിച്ചു; ഹര്‍ജി എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെ തുടരന്വേഷണം വിധിച്ച വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട റിവിഷന്‍ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി എന്ത് അടിസ്ഥാനത്തിലുള്ളതാണെന്ന് ഹൈക്കോടതി ചോദിച്ചു. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് ഹൈക്കോടതി ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി നല്‍കിയ തൊടുപുഴ സ്വദേശി സണ്ണി മാത്യു ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കോടതിയെ അറിയിച്ചു. ജസ്റ്റിസ് കെമാല്‍ പാഷയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ജസ്റ്റിസ് ബി.സുധീന്ദ്ര കുമാര്‍ പരിഗണിച്ചിരുന്ന കേസ്, ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരം ഇന്നലെയാണ് ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ചിലേക്ക് മാറ്റിയത്.

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഹര്‍ജിയുടെ നിയമസാധുത കോടതി പരിശോധിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇതേ കോടതി തന്നെ ഒരിക്കല്‍ ഒരു വിധി പുറപ്പെടുവിച്ചതാണെന്ന് കോടതി വ്യക്തമാക്കി. പിന്നെയും എന്ത് അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് കോടതി ചോദിച്ചു. ഈ സാഹചര്യത്തില്‍ പിന്നെയും ഹര്‍ജിയുമായി വന്നത് എന്തിനാണ്. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടി വരും. തുടര്‍ന്ന് സണ്ണി മാത്യു കേസ് പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. കനത്ത കോടതി ചെലവ് ഈടാക്കേണ്ടിയിരുന്നെന്ന് കോടതി നിരീക്ഷിച്ചു.

കഴിഞ്ഞയാഴ്ചയാണ് ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശിയായ സണ്ണി മാത്യു ഹൈക്കോടതിയെ സമീപിച്ചത്. തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel