ദില്ലി: രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കേന്ദ്രാനുമതിയില്ലാതെ തമിഴ്‌നാടിന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി ഭരണഘടനബഞ്ചാണ് വിധി പറഞ്ഞത്. പ്രതികളെ ഈ ഘട്ടത്തില്‍ വിട്ടയ്ക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം പിന്നീടുണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അറിയിച്ചു.
ജീവപര്യന്തം സംബന്ധിച്ച് ഭരണഘടനാ ബെഞ്ചിലും അഭിപ്രായ ഭിന്നത രൂപപ്പെട്ടു. ജീവപര്യന്തം എന്നാല്‍ ജീവിതാവസാനം വരെയാണെന്ന് മൂന്നു ജഡ്ജിമാര്‍ വാദിച്ചു. വധശിക്ഷ ഇളവ് ചെയ്തു ജീവപര്യന്തമാക്കിയവരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനെ ചുമതലപ്പെടുത്തി.
പ്രതികളെ വിട്ടയയ്ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍്കിയ ഹര്‍ജിയിലാണ് വിധി.
Get real time update about this post categories directly on your device, subscribe now.
Discussion about this post