‘പെണ്ണേ… മ്മടെ തെരുവ്..മ്മക്ക് കൂടാം’; സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ പെണ്‍കൂട്ടായ്മയുടെ പ്രതിഷേധം നാളെ കോഴിക്കോട്

കോഴിക്കോട്: ജനപ്രതിനിധികളുടെയും മതപുരോഹിതരുടെയും സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധവുമായി പെണ്‍കൂട്ടായ്മകളുടെ പ്രതിഷേധം. നാളെ വൈകിട്ട് നാലു മണിക്ക് കോഴിക്കോട് മാനാഞ്ചിറയിലാണ് പ്രതിഷേധപരിപാടി നടക്കുന്നത്.

‘പുരുഷാധിപത്യവ്യവസ്ഥയില്‍ അധിഷ്ടിതമായ ഭരണകൂടവും ജനപ്രതിനിധികളും മത പുരോഹിതരും എല്ലാം സ്ത്രീകളെ പൊതു ഇടങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ നമുക്ക് പൊതു നിരത്തില്‍ ഇറങ്ങി കൊണ്ട് ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തേണ്ടതില്ലേ? മറ്റെല്ലാ ഭിന്നതകളും മാറ്റി വെച്ച് നമ്മുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടികള്‍ക്കെതിരെ സ്ത്രീപക്ഷ രാഷ്ട്രീയമുയര്‍ത്തിപ്പിടിച്ചുകൊണ്ട് നമുക്കൊന്നിച്ച് കൂടെ?

വരൂ… മുദ്രാവാക്യങ്ങള്‍ വിളിച്ചു ചെണ്ടകൊട്ടി പാട്ട് പാടി പ്ലക്കാര്‍ഡുകളും പിടിച്ചു കോഴിക്കൊടിന്റെ തെരുവുകളിലൂടെ പൊതുവിടങ്ങള്‍ നമ്മുടേത് കൂടിയാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ട് നമുക്ക് നടക്കാം. ‘ ഇവന്റ് പേജില്‍ സംഘാടകര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News